കാഞ്ഞങ്ങാട്: വാഹനാപകടത്തിൽ മരിച്ച പ്രമുഖ തെയ്യം കലാകാരൻ സൂരജ് പണിക്കരുടെ കുടുംബത്തെ സഹായിക്കുന്നതിന് കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം മുൻകൈയെടുത്ത് രൂപീകരിച്ച് പ്രവർത്തിക്കുന്ന കുടുംബസഹായ ഫണ്ടിലേക്ക് മക്കാകോടൻ തറവാട് കാൽ ലക്ഷം രൂപ നൽകി.തറവാട് കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രധാന ആരാധനാമൂർത്തിയായ മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ കോലസാന്നിദ്ധ്യത്തിൽ തറവാട്ട് കാരണവർ എം. കുഞ്ഞമ്പു, പ്രസിഡന്റ് എം .കെ. ബാലകൃഷ്ണൻ അതിയാമ്പൂർ എന്നിവരിൽനിന്നും സഹായ സമിതി ചെയർമാൻ കെ. വേണുഗോപാലൻ നമ്പ്യാർ തുക ഏറ്റുവാങ്ങി. ക്ഷേത്രം പ്രസിഡന്റ് കണ്ണൻകുഞ്ഞി, സെക്രട്ടറി സതീശൻ നോർത്ത്, സെക്രട്ടറി എം. നാരായണൻ, എം. ദാമോദരൻ, പ്രൊഫ: കെ .പി. ജയരാജൻ, എം. രാഘവൻ, എം .കെ. വിനോദ് കുമാർ, എം .ഗംഗാധരൻ, എം .കെ. ഷാജി, എം. ഗീത എന്നിവർ സംബന്ധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |