SignIn
Kerala Kaumudi Online
Friday, 26 April 2024 10.23 AM IST

പ്രതിമകൾ ഒരുക്കാൻ മാത്രം 1500 കിലോ വെങ്കലം: ശ്രീനാരായണവിദ്യാലയം നവീകരണത്തിന് ഒരുക്കുന്നത് ബൃഹത് പദ്ധതി;

swami
പയ്യന്നൂർ ശ്രീ നാരായണ വിദ്യാലയം നവീകരണത്തിന്റെ ഭാഗമായുള്ള സ്വാമി ആനന്ദ തീർത്ഥ സമാധിമണ്ഡപത്തിന്റെ രൂപകല്പന

പയ്യന്നൂർ: ശ്രീനാരായണ വിദ്യാലയവും സ്വാമി ആനന്ദ തീർത്ഥർ അന്ത്യവിശ്രമം കൊള്ളുന്ന സമാധിമണ്ഡപവും ഗാന്ധി മാവും ഗാന്ധിജിയുടെ ചിതാഭസ്മകലശം അടക്കം ചെയ്ത സ്മൃതി മണ്ഡപവും മറ്റും അടങ്ങുന്ന പയ്യന്നൂരിലെ

ശ്രീ നാരായണ ആശ്രമ ഭൂമിക നവീകരിക്കാൻ തയ്യാറാക്കിയത് ബൃഹത് പദ്ധതി.ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങൾക്കിടയിൽ തന്നെ നവീകരണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ശ്രീനാരായണ വിദ്യാലയ നവീകരണ സഹായസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

.പയ്യന്നൂരിന്റെ ചരിത്രവും, അവിസ്മരണീയവും ധീരോജ്വലവുമായ പോരാട്ടങ്ങളുടെ ഏടുകളും പുനർനിർമ്മിച്ച് ചരിത്രത്തിലേക്കുള്ള ഒരു തീർത്ഥ യാത്രാകേന്ദ്രമായി ആശ്രമവും പരിസരവും മാറ്റുകയെന്നതാണ് നവീകരണം കൊണ്ട് ലക്ഷ്യമിടുന്നത്.ഗാന്ധി സ്മൃതി മണ്ഡപവും ഗാന്ധിജിയുടെ വെങ്കല പ്രതിമയും സ്വാമി ആനന്ദ തീർത്ഥരുടെ സമാധിമണ്ഡപവും പ്രതിമയും ധ്യാനനിരതനായ ശ്രീ നാരായണഗുരുവിന്റെ പ്രതിമയും സമര ചരിത്രങ്ങൾ ആലേഖനം ചെയ്യുന്ന ചുമർചിത്രങ്ങളുമെല്ലാം നവീകരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രതിമകൾ നിർമ്മിക്കാൻ മാത്രമായി ഏകദേശം 1500 കിലോഗ്രാം വെങ്കലം വേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ശിൽപി ഉണ്ണികാനായിയും ആർക്കിടെക്ട് അലോക് ദിനേശ്,ടി. സി.വി.ദിനേശൻ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ചരിത്ര ദൗത്യത്തിൽ പൊതുജനങ്ങളുടെ കൂടെ പങ്കാളിത്തത്തോടെയാണ് ശിൽപ്പ നിർമ്മാണം ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.50 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ ബഹുജന പങ്കാളിത്തത്തോടെ പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത് . കെ.പി.ശ്രീധരൻ ചെയർമാനും കെ.പി.ദാമോദരൻ ജനറൽ കൺവീനറുമായുള്ള നവീകരണ സഹായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വാർത്താസമ്മേളനത്തിൽ രാമകൃഷ്ണൻ കണ്ണോം, കെ.പി.ദാമോദരൻ, എ.കുഞ്ഞമ്പു, എൻ.രാഘവൻ, എ.കെ.പി.നാരായണൻ, ടി. സി.വി.ദിനേശൻ, ഉണ്ണികാനായി, എം.ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു.

വെങ്കലം നൽകാം ചരിത്രദൗത്യത്തിൽ അണിചേരാം

വീടുകളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന പഴയ വിളക്കുകൾ, ഉരുളികൾ ,കിണ്ടികൾ തുടങ്ങിയ ഓട് പിച്ചള സാധനങ്ങൾ തുടങ്ങിയവ പ്രതിമ നിർമ്മാണത്തിനായി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ആനന്ദ തീർത്ഥരുടെ 117ാമത് ജന്മവാർഷിക ദിനമായ ജനുവരി 2ന് ശ്രീനാരായണ വിദ്യാലയത്തിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ രാവിലെ 9.30ന് നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത , പഴയ വെങ്കല സാധനങ്ങളുടെ സമാഹരണം ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിലും സമാഹരണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.