കണ്ണൂർ: ജീവിതത്തിലെ യഥാർത്ഥ ഹീറോകൾ കായികതാരങ്ങളാണെന്ന് ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു പ്രഥമ ജില്ലാ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാതാരങ്ങൾ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാണ് സാഹസികരംഗങ്ങളിൽ അഭിനയിക്കുന്നതെന്നും എന്നാൽ കായികതാരങ്ങൾ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ മുൻസിപ്പൽ ഹൈസ്കൂളിൽ നടന്ന ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക് കമ്മിറ്റി ചെയർമാൻ സി.കെ. സദാനന്ദൻ അധ്യക്ഷനായി. ഡോ. വി. ശിവദാസൻ എം.പി. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, ധ്യാൻചന്ദ് അവാർഡ് ജേതാവ് കെ.സി. ലേഖയെ ആദരിച്ചു. ചലച്ചിത്ര സംവിധായകൻ വിഷ്ണു മോഹൻ സംബന്ധിച്ചു. ജനറൽ കൺവീനർ ഡോ. പി.കെ. ജഗന്നാഥൻ ഉണ്ണി മുകുന്ദൻ,വിഷ്ണു മോഹൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ പി.പി. ദിവ്യ മുഖ്യാതിഥിയായി. സംസ്ഥാന ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റ് ഡോ. സൂരജ്, ഗെയിംസ് കോർഡിനേറ്റർ പി.പി. മുഹമ്മദലി, ട്രഷറർ യു.പി. ഷിബിൻ കുമാർ, മഹേഷ് ചന്ദ്ര ബാലിക, എം.വി. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു, വർക്കിംഗ് ചെയർമാൻ ഷാഹിൻ പള്ളിക്കണ്ടി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |