SignIn
Kerala Kaumudi Online
Friday, 26 April 2024 9.57 PM IST

തെയ്യം കണ്ടു, പുഴകളെയും മലകളെയുമറിഞ്ഞു; മനസ് നിറച്ച് 'മിസ്റ്റിക്കൽ മലബാർ'

tourism
ടൂറിസം വകുപ്പിന്റെ കാരവാൻ ടൂറിസം പൊളിസി നടപ്പാക്കുന്നതിന്റെ ഭാഗമായി ടൂർ ഓപ്പറേറ്റർമാർക്കും പൊതുജനങ്ങൾക്കും കാണുന്നതിനായി പുതിയതെരു ഹോട്ടൽ മാഗ്നറ്റിൽ എത്തിച്ച കാരവാനുകൾ

കണ്ണൂർ: സംസ്ഥാന ടൂറിസം വകുപ്പിന്റെ 'ഫാം 2 മലബാർ 500' നൂതന വിപണന പദ്ധതിയായ ഫാം രണ്ട് മലബാർ 500ന്റെ ആദ്യ ഫാം ട്രിപ്പ് കണ്ണൂരിലെത്തി. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ 'മിസ്റ്റിക്കൽ മലബാർ' എന്ന പേരിലുള്ള ഈ ഫെമിലിയറൈസേഷൻ ടൂർ ഇന്ന് സമാപിക്കും.

പൂനെ, മുംബൈ, കോലാപൂർ, ബംഗളൂരു തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 70 ടൂർ ഓപ്പറേറ്റർമാരാണ് 20 വരെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നത്. കണ്ണൂരിൽ കളിയാട്ടസ്ഥലം സന്ദർശിച്ച് തെയ്യം കണ്ട സംഘം തനതുകലകളായ പൂരക്കളി, കോൽക്കളി, കളരിപ്പയറ്റ് തുടങ്ങിയവയും അടുത്തറിഞ്ഞു. പൈതൽമല, തലശ്ശേരി ഫോർട്ട്, മുഴപ്പിലങ്ങാട് ബീച്ച്, ആറളം വന്യജീവിസങ്കേതം, ബേക്കൽ ഫോർട്ട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും സംഘത്തിന്റെ പാക്കേജിലുണ്ട്. വലിയപറമ്പ് കായലിൽ ഹൗസ് ബോട്ടിംഗിനും അവസരം നൽകിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള ഓപ്പറേറ്റർമാരുടെ പിന്തുണയോടെ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ഉപയോഗപ്പെടുത്തി ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതാണ് മലബാർ 500 ടൂറിസം വിപണനപദ്ധതി.

കരുത്താകും കാരവൻ ടൂറിസത്തിന്
മലബാറിന് പ്രാമുഖ്യം നൽകുന്ന ഈ പദ്ധതി കേരളത്തിന്റെ അഭിമാനമായ കാരവൻ ടൂറിസത്തിന് കരുത്തേകും. ഇതിനകം വളരെ മികച്ച പ്രതികരണം നേടിയെടുക്കാൻ കാരവൻ ടൂറിസത്തിന് കഴിഞ്ഞിട്ടുണ്ട്. ഫാം 2 മലബാർ 500ന്റെ ഭാഗമായി ഇന്നലെ കണ്ണൂർ പുതിയതെരുവിലെ ഹോട്ടൽ മാഗ്‌നറ്റിൽ ടൂർ ഓപ്പറേറ്റർമാർക്കും പൊതു ജനങ്ങൾക്കും വിവിധ കമ്പനികളുടെ കാരവനുകളും ക്യാമ്പിംഗ് ട്രക്കുകളും കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു . കാരവൻ ടൂറിസത്തിൽ നിക്ഷേപത്തിന് ആഗ്രഹിക്കുന്ന മലബാറിലെ സംരംഭകർ കാരവൻ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ചയും നടത്തി. പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ.വി.വേണു ചേമ്പർ ഹാളിൽ നടന്ന പരിപാടിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ.വി.സുമേഷ് എം.എൽ.എ മുഖ്യാതിഥിയായി. പ്രസിഡന്റ് ജോസഫ് ബെനവൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി.കെ. രമേഷ് കുമാർ, ഹനീഷ് കെ.വാണിയംങ്കണ്ടി, സി .അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

അപേക്ഷകർ ആവേശത്തിൽ

236 കാരവനുകൾ

122 സംരംഭകർ

87 കാരവൻ പാർക്കുകൾ

59 നിക്ഷേപകർ

.

ദേശീയ-രാജ്യാന്തര ശ്രദ്ധയിലേക്ക് മലബാറിനെ കൊണ്ടുവരികയും ആഭ്യന്തര വിദേശ ടൂർ ഓപ്പറേറ്റർമാരുടെ പാക്കേജുകളിൽ മലബാറിന് സ്ഥാനം നേടിക്കൊടുക്കുകയാണ് ലക്ഷ്യം. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു പുറമേ മലബാറിന്റെ സാംസ്‌ക്കാരിക-ഭക്ഷണ വൈവിധ്യവും മറ്റ് പ്രത്യേകതകളേയും പരിചയപ്പെടുത്തും. ഫെമിലിയറൈസേഷൻ ടൂറിൽ പങ്കാളികളാകുന്ന വിവിധ ഏജൻസികൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകും-

പി. എ. മുഹമ്മദ് റിയാസ് ,​ടൂറിസം മന്ത്രി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.