SignIn
Kerala Kaumudi Online
Friday, 26 April 2024 11.58 PM IST

സാമൂഹിക,​ സാമ്പത്തിക സർവ്വേ ജൂലായിൽ

survey
സാമൂഹിക,​ സാമ്പത്തിക സർവ്വേ

കണ്ണൂർ: കുടുംബത്തിലെ മൂന്ന് വയസ്സിനു മുകളിലുള്ള ഓരോ അംഗത്തിന്റെയും പ്രീപ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിവിധ കോഴ്സുകളും വിദ്യാഭ്യാസ നിലവാരവും രേഖപ്പെടുത്താനും മറ്റുമായി സാമൂഹിക,​ സാമ്പത്തിക സർവ്വേ ജൂലായിൽ തുടങ്ങും. വിദ്യാഭ്യാസം, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മൊഡ്യൂളുകൾ ചേർന്ന സർവേയും ആയുഷ് സർവേയുമാണ് 79ാം സാമൂഹിക സാമ്പത്തിക സർവ്വേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കംപ്യൂട്ടർ, ലാപ്‌ടോപ്, മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കാനും ഇമെയിൽ അയയ്ക്കാനും സ്വീകരിക്കാനും കഴിവുണ്ടോ എന്ന വിവരവും ശേഖരിക്കും. ഇന്റർനെറ്റ് ഉപയോഗിച്ച് ഓൺലൈൻ വിവരങ്ങളുടെ ആധികാരികത മനസ്സിലാക്കൽ, സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ തയ്യാറാക്കൽ, പ്രൈവസി സെറ്റിംഗ്സ് ഉപയോഗിക്കലും സ്വന്തം വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കലും, ഫയലുകൾ കൈമാറ്റം ചെയ്യൽ, ഇലക്ട്രോണിക് പ്രസൻറ്റേഷൻ തയ്യാറാക്കൽ, ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് സോഫ്റ്റ് വെയറുകളും ആപ്ലിക്കേഷനുകളും ഡൗൺലോഡും ഇൻസ്റ്റാളും ചെയ്യൽ, അറ്റാച്ച്ഡ് ഫയൽ അടങ്ങിയ ഇമെയിൽ, എസ്.എം.എസ് തുടങ്ങിയവ അയക്കൽ, കോപ്പിപേസ്റ്റ് ചെയ്യൽ, എക്സൽ ഉൾപ്പെടെയുള്ള സ്‌പ്രെഡ് ഷീറ്റുകളിൽ അടിസ്ഥാന അരിത്തമെറ്റിക് ഫോർമുലയുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ കുടുംബത്തിലെ 15 വയസിനു മുകളിലുള്ള ഓരോ അംഗവും കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ചെയ്തിട്ടുണ്ടോ എന്ന് ഐ.സി.ടി മൊഡ്യൂളിൽ രേഖപ്പെടുത്തും.

ആരോഗ്യമൊഡ്യൂളിൽ,​ ആശുപത്രി വാസത്തിനും അല്ലാതെയുമായി വിവിധ ചികിത്സകൾക്കായി ചെലവായ തുകയാണ് പ്രധാനമായും ശേഖരിക്കുന്നത്. ആയുഷ് സർവേയിൽ ആയുർവേദ, ഹോമിയോ, യൂനാനി, യോഗ ഉൾപ്പെടെയുള്ള വിവിധ ആയുഷ് ചികിത്സാ രീതികളെ സംബന്ധിച്ച് കുടുംബത്തിലെ അംഗങ്ങളുടെ അറിവും ഇത്തരം ചികിത്സാ രീതികൾ കുടുംബാംഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരവുമാണ് ശേഖരിക്കുന്നത്. ആയുഷ് മരുന്നുകളുടെ ലഭ്യത, ചികിത്സാചെലവ്, ഏതൊക്കെ അസുഖങ്ങൾക്കാണ് ആയുഷ് ഉപയോഗിച്ചത് തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SURVEY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.