SignIn
Kerala Kaumudi Online
Friday, 26 April 2024 1.00 PM IST

കണ്ണൂരിൽ ഗ്യാസ് തീരില്ല

city-gas
കൂടാളിയിൽ നിർമ്മാണം പൂർത്തിയായ സിറ്റി ഗ്യാസ് സ്റ്റേഷൻ

ദിവസം ആയിരത്തോളം അപേക്ഷകൾ

കണ്ണൂർ: ഗ്യാസ് തീർന്നൽ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട, കീശയും കാലിയാകില്ല. ഇരുപത്തിനാല് മണിക്കൂറും വീടുകളിൽ പൈപ്പ് ലൈൻ വഴി പാചകവാതകം എത്തിക്കാനുള്ള നടപടികൾ കണ്ണൂരിൽ അവസാനഘട്ടത്തിലേക്ക്. മേയ് ആദ്യവാരം മുതൽ ആയിരത്തോളം വീടുകളിൽ ഗെയിൽ പൈപ്പ് ലൈൻ വഴി ആദ്യഘട്ടത്തിൽ പാചകവാതകമെത്തും. ഇന്ത്യൻ ഓയിൽ കോർപറേഷനും അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്.

എറണാകുളത്തിനു പിന്നാലെയാണ് കണ്ണൂരിൽ പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഒരു ദിവസം തന്നെ ആയിരത്തോളം അപേക്ഷകളാണ് ഗ്യാസ് കണക്ഷനായി കിട്ടുന്നത്.
കൂടാളി, മുണ്ടേരി പഞ്ചായത്തുകളിലെ രണ്ട് വാർഡുകളിലാണ് സിറ്റി ഗ്യാസ് പദ്ധതിയിൽ വീടുകളിൽ പാചകവാതക കണക്ഷനുകൾ നൽകുന്നതിനുള്ള പൈപ്പിടൽ പൂർത്തിയായത്. കൂടാളിയിലെ സിറ്റി ഗ്യാസ് സ്‌റ്റേഷനു സമീപമുള്ള വീട്ടുകാർക്കാണ് ആദ്യം കണക്ഷൻ നൽകുക. രണ്ട് വാർഡുകളിൽ പൈപ്പിടുന്ന പണി അവസാന ഘട്ടത്തിലാണ്. സുരക്ഷിതമായ പോളി എത്തിലീൻ പൈപ്പുകൾ ഉപയോഗിച്ചാണ് വീടുകളിൽ ഗ്യാസ് എത്തിക്കുക.
കണ്ണൂർ കോർപറേഷൻ പ്രദേശങ്ങളിൽ ഗ്യാസ് എത്തിക്കുന്നതിനായി ചാലോട് നിന്നും മേലെ ചൊവ്വ വരെ എട്ടിഞ്ച് വ്യാസമുള്ള സ്റ്റീൽ മെയിൻ ലൈൻ പൈപ്പ് ഇടുന്ന പ്രവൃത്തി ഏച്ചൂർ വരെ പൂർത്തിയായി. മേലേ ചൊവ്വയിൽനിന്ന് തലശ്ശേരി– മാഹി ഭാഗങ്ങളിലേക്കും വളപട്ടണത്തേക്കും പൈപ്പ് ലൈൻ പ്രവൃത്തിയും തുടങ്ങി. പാചകവാതകത്തിനു പുറമെ, വാഹനങ്ങൾക്കാവശ്യമായ വാതകം നിറയ്ക്കുന്നതിനായി ജില്ലയിൽ തുടങ്ങുന്ന എട്ട് സി.എൻ.ജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്‌റ്റേഷനുകളിൽ രണ്ടെണ്ണം പ്രവർത്തനം തുടങ്ങി.

53 വില്ലേജുകൾ, 82 കിലോമീറ്റർ

ജില്ലയിലെ 53 വില്ലേജുകളിലെ 82 കിലോമീറ്റർ പ്രദേശത്തിലൂടെയാണ് കൊച്ചി– മംഗളൂരു ഗെയിൽ മേജർ പൈപ്പ് ലൈൻ കടന്നുപോകുന്നത്. കൂടാളി, മുണ്ടേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലെ ഓരോ വാർഡുകളിൽ ആദ്യം സിറ്റി ഗ്യാസ് എത്തും. പൊതു പൈപ്പിൽനിന്ന് വീടുകളിലേക്കുള്ള കണക്ഷൻ 15 മീറ്റർവരെ സൗജന്യമാണ്‌. ഉപയോഗിക്കുന്നതിനു മാത്രം വില നൽകിയാൽ മതി.

30 % ചെലവ് കുറവ്

എൽ.പി.ജി വില - 1000 രൂപ

സിറ്റി ഗ്യാസ്- 700 ൽ താഴെ

24 മണിക്കൂറും ലഭ്യം

വീടുകളിലേക്ക്‌ പാചകവാതകം നൽകുക മർദ്ദം കുറച്ച്

വർഷാവസാനത്തോടെ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CITYGAS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.