SignIn
Kerala Kaumudi Online
Friday, 26 April 2024 8.15 PM IST

കെ റെയിൽ: പ്രതിഷേധങ്ങൾ പ്രതിരോധിക്കും

krail

കണ്ണൂർ: പാർട്ടി കോൺഗ്രസ് കഴിഞ്ഞതോടെ പിണറായി സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ കോർപറേഷന്റെ സിൽവർലൈൻ പദ്ധതി രാഷ്ട്രീയമായി എൽ.ഡി.എഫ് ഏറ്റെടുക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്ണൂർ ജില്ലാ നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്. കുടിയിറക്കപ്പെടുന്നവരുടെയും പ്രതിപക്ഷ പാർട്ടികളുടെയും അതിശക്തമായ പ്രതിഷേധത്തെ തുടർന്ന് കണ്ണൂർ ജില്ലയിലടക്കം സാമൂഹികാഘാത പഠന സർവേ നിലച്ച സാഹചര്യത്തിലാണ് രണ്ടാംപിണറായി സർക്കാരിന്റെ അഭിമാനപദ്ധതി നടപ്പിലാക്കുന്നതിനുള്ള വഴിയൊരുക്കുന്നതിനായി എൽ.ഡി.എഫ് രംഗത്തിറങ്ങുന്നത്.
നേരത്തെ പയ്യന്നൂരിലടക്കമുള്ള പാർട്ടി ഗ്രാമങ്ങളിൽ സാമൂഹികാഘാത സർവേ നടത്തുന്നതിനായി സി.പി.എം സംരക്ഷണം നൽകിയിരുന്നു. എന്നാൽ എൽ.ഡി.എഫ് ഒന്നാകെ പദ്ധതിക്കായി ഇറങ്ങണമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോൾ മുന്നണിയിലെ മറ്റുപാർട്ടികളെ കൂടി കെ റെയിലിന് അനുകൂലമായി പ്രചാരണം നടത്താൻ രംഗത്തിറക്കുന്നത്.
രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനപത്രികയിൽ വാഗ്ദാനംചെയ്ത ഈ അഭിമാനപദ്ധതി ഏതുവിധേനെയും നടപ്പിലാക്കണമെന്ന ദൃഢനിശ്ചയത്തിലാണ് സർക്കാരും മുന്നണിയും. വരും ദിവസങ്ങളിൽ പദ്ധതിക്കെതിരെ കെ റെയിൽ വിരുദ്ധസമരസമിതിയും പ്രതിപക്ഷ പാർട്ടികളായ യു.ഡി.എഫും ബി.ജെ.പിയും സമരം ശക്തമാക്കാനിറങ്ങുന്ന പശ്ചാത്തലത്തിലാണ് ഒരു മുഴംമുമ്പേ നീട്ടിയെറിഞ്ഞ് എൽ.ഡി. എഫ് പ്രതിരോധം ചമയ്ക്കുന്നത്. കെ റെയിലിനായി സർവേ നടത്തി കുറ്റികൾ സ്ഥാപിക്കുന്ന വില്ലേജുകളിലെ ജനങ്ങളുമായി പദ്ധതിയുടെ ഗുണങ്ങളെ കുറിച്ചു പറഞ്ഞു മനസിലാക്കാൻ എൽ.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തും. ഏപ്രിൽ അവസാനവാരം എൽ.ഡി.എഫ് നേതാക്കളും പ്രവർത്തകരുമടങ്ങുന്ന സ്‌ക്വാഡുകളായാണ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുക.


കുപ്രചാരണങ്ങൾ തുറന്നു കാട്ടാൻ നേതൃനിര
നിർദ്ദിഷ്ട കെ റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ ജില്ലയിലെ എൽ.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിലാണ് ഗൃഹസന്ദർശന പരിപാടി നടത്തുക. സി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ, കൺവീനർ കെ.പി സഹദേവൻ, സി.പി.ഐ നേതാക്കളായ സി.പി സന്തോഷ്‌കുമാർ എം.പി, സി. രവീന്ദ്രൻ, കെ.പി മോഹനൻ എം.എൽ.എ (എൽ.ജെ.ഡി) ജോയ്‌ കൊന്നക്കൽ (മാണി കേരളാകോൺഗ്രസ്) തുടങ്ങിയവർ നേതൃത്വം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, KRAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.