SignIn
Kerala Kaumudi Online
Friday, 26 April 2024 2.40 PM IST

കൊട്ടിയൂർ വൈശാഖ മഹോത്സവം; പ്രക്കൂഴം കഴിഞ്ഞു ; നീരെഴുന്നള്ളത്ത് മേയ് 10 ന്

kottiyoor
:വൈശാഖോത്സവത്തിന്റെ മുന്നോടിയായുള്ള പ്രക്കൂഴത്തിന് ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിൽ നടന്ന തണ്ണീർകുടി ചടങ്ങ്

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിൽ നടന്നു. ക്ഷേത്ര അടിയന്തിരക്കാർ, സമുദായി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര കണക്കപ്പിള്ളയാണ് വൈശാഖ മഹോത്സവ തീയതി കുറിച്ചത്. മേയ് 10 നാണ് നീരെഴുന്നള്ളത്ത്.

തണ്ണീർകുടി ചടങ്ങാണ് ആദ്യം നടന്നത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന് മുൻപിലായി കല്ലുവാഴയുടെ ഏഴ് ഇലകളിൽ തേങ്ങയും ശർക്കരയും പഴവും വച്ചാണ് തണ്ണീർകുടി ചടങ്ങ് നടന്നത്.ക്ഷേത്ര അടിയന്തിരക്കാരായ ഒറ്റപ്പിലാൻ, പെരുവണ്ണാൻ, ജന്മാശാരി, പുറംകലയൻ, കൊല്ലൻ, കാടൻ എന്നിവർ ചേർന്നാണ് ചടങ്ങ് നടത്തിയത്. ഇവർ ഇക്കരെ കൊട്ടിയൂരപ്പനെ വണങ്ങി ഇലയിലെ പ്രസാദം ചുരുട്ടിയെടുത്ത് മന്ദംചേരി കിഴക്കെ നടയിലെത്തി വലിയ മാവിൻചുവട്ടിൽ കർമ്മങ്ങൾ നടത്തി പ്രസാദം പരസ്പരം പങ്കുവെച്ചു. തുടർന്ന് ഒറ്റപ്പിലാനും പുറംകലയനും ചേർന്ന് കിഴക്കെനടയ്ക്ക് സമീപം ബാവലിപ്പുഴയിൽ മുങ്ങി മൂന്ന് കല്ലുകളെടുത്ത് വാവലിക്കെട്ടിനായി വെച്ചു. തിരുവഞ്ചിറയിലേക്ക് വെള്ളമൊഴുക്കുന്നതിനാണ് വാവലിക്കെട്ട് നടത്തുന്നത്. തുടർന്ന് അവിൽ അളവ് നടന്നു. രാമല ഇല്ലം ശ്രീ വത്സൻ നമ്പൂതിരിയാണ് അവിൽ അളവിന് നേതൃത്വം നൽകിയത്.

ഇതിനുശേഷം ഊരാളന്മാർ ബാവലിയിൽ കുളിച്ച് ഈറനായി ഇക്കരെ ക്ഷേത്രത്തിലെത്തിയശേഷം ആചാരപ്രകാരം നെല്ലളവും നടന്നു. ഇക്കരെ ക്ഷേത്ര മുഖമണ്ഡപത്തിൽ ചൊരിഞ്ഞിട്ട നെല്ല് കണക്കപ്പിള്ള ആദ്യം അളന്നു. പിന്നീട് ആചാരപ്രകാരം നമ്പീശനും ഏഴില്ലക്കാരും ക്ഷേത്രത്തിനുള്ളിൽ വച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തിൽ വീണ്ടും അളന്നു.ദേവസ്വം ചെയർമാനും പാരമ്പര്യ ഊരാളനുമായ കരിമ്പനയ്ക്കൽ ചാത്തോത്ത് കെ.സി. സുബ്രഹ്മണ്യൻ നായർ ,പാരമ്പര്യ ഊരാളന്മാരായ കുളങ്ങരയത്ത് കുഞ്ഞിക്കൃഷ്ണൻ നായർ, ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ, എന്നിവരുടെയും ഏഴില്ലക്കാരുടെയും നേതൃത്വത്തിൽ സമുദായി കൃഷ്ണ മുരളി നമ്പൂതിരി , കണക്കപ്പിള്ള, ഓച്ചർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രക്കൂഴം ചടങ്ങ് നടന്നത്. അർദ്ധരാത്രിയിൽ ആയില്യാർക്കാവിൽ പടിഞ്ഞീറ്റ സ്ഥാനികന്റെ കാർമ്മികത്വത്തിൽ ഗൂഢ പൂജ നടന്നു. അപ്പട നിവേദിക്കുകയും ചെയ്തു.
മേയ് 10 നാണ് നീരെഴുന്നള്ളത്ത്. 15 ന് നെയ്യാട്ടവും നടക്കും.കൊവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഉത്സവം ചടങ്ങുകൾ മാത്രമായി ചുരുക്കിയിരുന്നു.

പ്രധാന ഉത്സവ ദിനങ്ങൾ

മേയ് 10നീരെഴുന്നള്ളത്ത്,

15ന് നെയ്യാട്ടം,

16 ന് ഭണ്ഡാരം എഴുന്നള്ളത്ത്,

21ന് തിരുവോണം ആരാധന, ഇളനീർ വെപ്പ്,

22ന് ഇളനീരാട്ടം, അഷ്ടമി ആരാധന,

26ന് രേവതി ആരാധന,

31ന് രോഹിണി ആരാധന,

ജൂൺ 2 ന് തിരുവാതിര ചതുശ്ശതം,

ജൂൺ 3 ന് പുണർതം ചതുശ്ശതം,

5ന് ആയില്യം ചതുശ്ശതം,

ജൂൺ 6 മകം കലം വരവ്,

9 ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ,

ജൂൺ 10ന് തൃക്കലശാട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.