പെരിയ: കേരള കേന്ദ്ര സർവകലാശാലയുടെ വാർഷിക അത് ലറ്റിക് മീറ്റ് 'ഊർജ്ജ 2022' സമാപിച്ചു. സ്കൂൾ ഓഫ് ലാംഗ്വേജസ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. സ്കൂൾ ഓഫ് ഫിസിക്കൽ സയൻസസ് റണ്ണറപ്പ് ആയി. വിദ്യാർത്ഥികളിൽ പുരുഷ വിഭാഗത്തിൽ മുഹമ്മദ് ഷഹബാസ് (സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസ്), എച്ച്.കെ.സുജേഷ് (സ്കൂൾ ഓഫ് ഫിസിക്കൽ സയൻസ്) എന്നിവരും വനിതാ വിഭാഗത്തിൽ രചന രാംകുമാറും (സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ്) വ്യക്തിഗത ചാമ്പ്യൻന്മാരായി.
അദ്ധ്യാപക വിഭാഗത്തിൽ ഡോ. ഇ.പ്രസാദും ഡോ.പി.ഷൈനിയും അനദ്ധ്യാപക വിഭാഗത്തിൽ രതിൻകുമാറും ഇ. ദിവ്യയും വ്യക്തിഗത ചാമ്പ്യന്മാരായി. സമാപന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വരലു സമ്മാനദാനം നടത്തി. ജവഹർ നവോദയ പ്രിൻസിപ്പൽ കെ.എം. വിജയകൃഷ്ണൻ സംസാരിച്ചു. സ്റ്റുഡന്റ് വെൽഫെയർ ഡീൻ പ്രൊഫ.അരുൺകുമാർ സ്വാഗതവും ഫിസിക്കൽ എജ്യുക്കേഷൻ കൺസൾട്ടന്റ് പ്രൊഫ.പി.ടി.ജോസഫ് നന്ദിയും പറഞ്ഞു. ഫിസിക്കൽ എജ്യൂക്കേഷൻ ഇൻസ്ട്രക്ടർ ഡോ.മേലത്ത് ചന്ദ്രശേഖരൻ നായർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |