കണ്ണൂർ:നിർദ്ധനരായ കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യസർജറികൾ ചെയ്തു കൊടുക്കുന്ന ഡോ. ഗോപി നല്ലയ്യനും ശുദ്ധമായ പ്രകൃതി ദത്ത ബേബിഫുഡുകൾ ഉണ്ടാക്കുന്ന സംരംഭം നടത്തുന്ന ഡോ. ഹേമ പ്രിയക്കും കണ്ണൂർ ഗൈനക്കോളജി സൊസൈറ്റിയുടെ ' യു മേക്ക് അഡിഫറെൻസ് ' പുരസ്കാരം. കണ്ണൂരിൽ നടക്കുന്ന ഗൈനക്കോളജിസ്റ്റുകളുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സൊസൈറ്റി പ്രസിഡന്റ് കൂടിയായ ഡോ.പി.ഷൈജസ് നടത്തിയ 'സെഷൻ വിത്ത് അ ഡിഫറെൻസിലെ അതിഥികളാ യിരുന്നു ഇവർ. ജീവിതത്തിലും പങ്കാളികളായ ഈ രണ്ടുപേരും ചേർന്ന് നടത്തുന്നതാണ് ലിറ്റിൽ മോപ്പെറ്റ് ഹാർട്ട് ഫൌണ്ടേഷൻ. സാമ്പത്തിക ബുദ്ധിമുട്ടുകളാൽ സർജറി നടപ്പിലാക്കാൻ കഴിയാത്ത നൂറുകണക്കിന് കുട്ടികളാണ് ഈ ഫൗണ്ടഷന്റെ സഹായത്തോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. പ്രസവ ശേഷമുള്ള കാലയളവിൽ കുഞ്ഞിന് എന്ത് കൊടുക്കണം എന്നറിയാതെ കുഴയുന്ന അമ്മമാർക്ക് ഒരനുഗ്രഹമാണ് ഡോ.ഹേമപ്രിയ ഒരുക്കുന്ന നാച്ചുറൽ ബേബി ഫുഡ് ഉത്പ്പന്നങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |