കാസർകോട്: ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ പിതാവ് പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ഒളിവിൽ പോയി. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡനശ്രമം മൂത്ത സഹോദരിയോട് കുട്ടി വെളിപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ വീട്ടിലെത്തി വിവരം ശേഖരിക്കുകയും സംഭവം സത്യമാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. ചൈൽഡ് ലൈനിന്റെ നിർദേശത്തെ തുടർന്ന് പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതിയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |