പയ്യന്നൂർ : റെയിൽവേ സ്റ്റേഷനു സമീപം കൊറ്റിയിൽ ലോഡ്ജിന് നേരെ അക്രമം.രാമന്തളി വടക്കുമ്പാട് സ്വദേശി ഒളിയങ്കര അഷ്റഫ് നടത്തുന്ന ഒളിയങ്കര ടൂറിസ്റ്റ് ഹോമിനു നേരെയാണ് അക്രമമുണ്ടായത് .ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്ന് ഉടമ പോലീസിനോട് പറഞ്ഞു .
ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. മുൻ വശത്തെ ജനൽ ഗ്ലാസുകളും പുറകു വശത്തെ വാതിലും ഏതാനും ചെടി ചട്ടികളും അക്രമത്തിൽ തകർന്നിട്ടുണ്ട് . സംഭവമറിഞ്ഞ് എസ്.ഐ.കെ.മുരളീധരന്റെ നേത്രത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |