കണ്ണൂർ:കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഓണം ഖാദി മേളയുടെ പ്രചരണത്തിന്റെ ഭാഗമായി സർക്കാർ അർദ്ധ സർക്കാർ ജീവനക്കാരുടെ ഇടയിൽ ഖാദിയുടെ അഭിരുചി അറിയുവാൻ നടത്തുന്ന സർവെയുടെ ജില്ലാ തല ഉദ്ഘാടനം കളക്ടർ എസ്. ചന്ദ്രശേഖരന് സർവ്വേ ഫോം നൽകി കൊണ്ട് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ എ.ഡി.എം ദിവാകരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ , പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി.സി.മാധവൻ നമ്പുതിരി, പ്രൊജക്ട് ഓഫീസർ ഐ.കെ.അജിത്ത്കുമാർ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |