പഴയങ്ങാടി:കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയുടെ ഭാഗമായി സംഘടിപ്പിച്ച മൊബൈൽ ഫീവർ ക്ലിനിക്കിന്റെ ഫ്ലാഗ് ഓഫ് ഇരിണാവ് പയ്യട്ടം കെ.വി.സ്മാരക വായനശാലയ്ക്ക് സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ അദ്ധ്യക്ഷത വഹിച്ചു. ഇരിണാവ്, ചെറുകുന്ന് ജി. എൽ.പി സ്കൂൾ ,പഴയങ്ങാടി ഷീ ഷെൽട്ടർ ബസ്സ് സ്റ്റോപ്പ്, ചെറുതാഴംസെന്റർ എന്നിവിടങ്ങളിൽ മരുന്ന് ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘം പരിശോധനയ്ക്കെത്തി. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.ബാലകൃഷ്ണൻ, സി.പി.മുഹമ്മദ് റഫീഖ്, ടി.ചന്ദ്രൻ,ടി.വി.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കെ.പ്രീത സ്വാഗതവും സി.പി.പ്രകാശൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |