പഴയങ്ങാടി: എരിപുരത്ത് കെ.എസ്.ടി.പി റോഡരികിലെ തട്ടുകടയിൽ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.20 ഓടെ റഗുലേറ്റർ ഘടിപ്പിക്കുമ്പോഴാണ് തീപടർന്നത്. തീപിടുത്തം ഉണ്ടായതിനെ തുടർന്ന് അര മണിക്കൂർ ഗതാഗതമ തടസപ്പെട്ടു.
മാടായി പഞ്ചായത്തിലെ പയ്യന്നൂർ അഗ്നിരക്ഷാ സേനയ്ക്ക് കീഴിലുള്ള സിവിൽ വളണ്ടിയർമാരായ കെ.സി അൻസാർ, സി. റാഷിദ്, കെ. ഹനീഫ എന്നിവർ വെള്ളം ഒഴിച്ചു നനഞ്ഞ തുണി സിലിണ്ടറിന് മുകളിൽ ഇട്ട് തീ അണക്കാൻ ശ്രമം നടത്തി. പിന്നീട് പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന തീപൂർണമായും അണച്ചു. കെ.അബ്ദുൽ നാസറിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |