കണ്ണൂർ: ഗാന്ധിജിയുടെ പാദസ്പർശമേറ്റ കണ്ണൂർ ഫോർട്ട് റോഡിലെ കണ്ണൂർ പബ്ലിക് ലൈബ്രറി നവീകരിക്കാൻ ഭരണസമിതി തീരുമാനിച്ചു. നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറിയെ ജനപ്രതിനിധികളും ഭരണാധികാരികളും വേണ്ടത്ര ശ്രദ്ധ നല്കാത്തതിൽ യോഗം പ്രതിഷേധിച്ചു.
ഡിജിറ്റലൈസ് ചെയ്ത് നവീകരിക്കാനുള്ള പദ്ധതികളും ചർച്ച ചെയ്തു. ഷാജി കടയപ്രത്ത് അദ്ധ്യക്ഷത വഹിച്ചു.
കവി കെ.സി. ഉമേഷ് ബാബു, സി. രഘുനാഥ്, പി.പി. കൃഷ്ണൻ, പത്രപ്രവർത്തകരായ കെ. ബാലകൃഷ്ണൻ, ദിനകരൻ കൊമ്പിലാത്ത്, ഡോ. സഞ്ജീവൻ പ്രസംഗിച്ചു. സി. രഘുനാഥിനെ പ്രസിഡന്റായും വി.കെ. പ്രസന്ന ബാബുവിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഷാജി കടപ്രത്ത്, അബ്ദുൽ നസീർ, സി.സി. ദിനേശ് (വൈസ് പ്രസിഡന്റ്), അഡ്വ .ശ്രീകുമാർ, എം.കെ. ജയരാജൻ (ജോയിന്റ് സെക്രട്ടറി), സി.വി. വിജയൻ (ട്രഷറർ), പി.എം. സൂര്യ (മഹിളാ വിഭാഗം കൺവീനർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |