പാലക്കുന്ന്: ഉദുമയിലും വിൽപനക്ക് കൊണ്ടു വന്ന എം.ഡി.എം.എ പൊലീസ് പിടികൂടി.പത്തു ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കീഴൂരിലെ ഷാജഹാൻ (33), ബെണ്ടിച്ചാലിലെ മുഹമ്മദ് ഖൈസ് (31), കളനാട് കൂവ്വത്തൊട്ടിയിലെ മൊയ്തീൻ ജാസിദ് (34) എന്നിവരെയാണ് ബേക്കൽ ഡി.വൈ.എസ്.പി സി.കെ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഉദുമ, പടിഞ്ഞാർ, പള്ളം എന്നിവിടങ്ങളിൽ വിൽപനക്ക് കൊണ്ടു വന്ന എം.ഡി.എം.എയാണ് പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽ നിന്ന് കഞ്ചാവ് ബീഡി വലിച്ച മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിൻ, എസ്.ഐമാരായ എം.രജനീഷ്, ജയരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധീർ ബാബു, സി.കെ.സനൽ, സനീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്, സന്തോഷ്, നിധിൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായാണ് ബേക്കൽ പൊലീസ് സബ് ഡിവിഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |