കണ്ണൂർ:കൈത്തറി വസ്ത്രങ്ങൾ,ഹാന്റി ക്രാഫ്റ്റ്,ജ്വല്ലറി ഉത്പ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരവുമായി രാജസ്ഥാൻ ഗ്രാമീൺ മേള കണ്ണൂർ ടൗൺ സ്ക്വയറിൽ ആരംഭിച്ചു.ഭാരതത്തിന്റെ തനതായ പാരമ്പര്യത്തനിമയോടെ നെയ്ത്തുകാരും ശിൽപ്പികളുടേയും കലാകാരൻമാരുടേയും കൂട്ടായ്മയിൽ നിന്നുള്ള വ്യത്യസ്തവും വൈവിദ്ധ്യവുമാർന്ന കൈത്തറി കരകൗശല ഉത്പ്പന്നങ്ങളും ജ്വല്ലറികളുമാണ് ഇവിടെ പ്രദർശനത്തിനും വിൽപ്പനയ്ക്കുമൊരുക്കിയിരിക്കുന്നത്.
വിവിധ ചെറുകിട കലാശിൽപികളുടെ നിർമ്മിതികൾ പ്രദർശിപ്പിക്കാനും വിൽക്കാനുള്ള ഒരു വേദി കൂടിയാണ് ഈ മേള.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാശിൽപ്പികളും നെയ്ത്തുകാരും നിർമ്മിച്ച ഉത്പ്പന്നങ്ങൾ 45 ൽ പരം സ്റ്റാളുകളിലായി പ്രദർശിപ്പിക്കുന്നു. ബ്ലോക്ക് പ്രിന്റ് ഡ്രസ്സ് മെറ്റീരിയലുകൾ, സ്യൂട്ട്സ്, ടോപ്പ്, പ്രിന്റഡ് ആന്റ് ട്രഡീഷണൽ ബെഡ്ഷീറ്റുകൾ, വിവിധ അളവിലുള്ള ബെഡ്ഡുകൾ,രാജസ്ഥാനിൽ നിന്നുള്ള സങ്കനേരി സാരികൾ, വെസ്റ്റ് ബംഗാളിൽ നിന്നും കാന്ദ വർക്ക്, കൊൽക്കയിൽ നിന്നുള്ള ദോപിയാൻ, ബാലുച്ചേരി ബോട്ടിക് സാരികൾ, ചത്തീസ്ഗഡിൽ നിന്നുള്ള ടസ്ര മഡ്ക ആന്റ് സിൽക് സാരികൾ,തെലുങ്കാനയിൽ നിന്നുള്ള പോച്ചാം പള്ളി സാരികൾ, ഇക്കാത്ത് ടോപ്സ് ,ഇക്കാത്ത് ചൂരിദാറുകൾ, ഡ്രസ് മെറ്റീരിയലുകൾ, കലംകാരി, ഉത്തർപ്രദേശിൽ നിന്നുള്ള ബനാറസ്, സമ്പാനി, സിൽക് സാരികൾ, മധുര ചുങ്ക്ടി സാരികൾ, ഡ്രസ് മെറ്റീരിയലുകൾ, പില്ലോ കവറുകൾ, സോഫ കവറുകൾ, സോഫ ബാക്ക്, ചന്ദേരി, മഹേശ്വരി സാരികൾ, ബിഹാറിൽ നിന്നുള്ള ഡ്രസ് മെറ്റീരിയലുകൾ, കോട്ടൺ ആന്റ് സിൽക് സാരികൾ, ഗുജറാത്തിൽ നിന്നുള്ള ബാന്ദ്നി കൂടാതെ കട്ട് -ബുജ് ഐറ്റംസുകളും ഈ മേളയിൽ ലഭിക്കും.
ഇതോടൊപ്പം ജയ്പൂർ ഹാന്റ് ബ്ലോക്ക് ഫാബ്രിക്, ടോപ്സ്, കാശ്മീരി സാരീസ് , ഭഗൽപൂർ ഹാന്റ്ലും, ഗുജറാത്ത് പ്രിന്റഡ് ഐറ്റംസ്, രാജസ്ഥാൻ കുർത്തി, ജയ്പൂർ ഹാന്റ് ബാഗുകൾ, വൈറ്റ് മെറ്റൽ, ഹാന്റ്മെയ്ഡ് മാറ്റ് വിത്ത് ബെഡ്, ലതർ ബാഗുകൾ, പേഴ്സുകൾ, ചെന്നപട്ടണ ടോയ്സ് എന്നിവ ഈ മേളയിൽ പ്രദർശിപ്പിക്കും. ജയ്പൂർ ഹാന്റ് ബ്ലോക്ക് ഷർട്ട്, പ്രഷ്യസ് ആന്റ് സെമി പ്രഷ്യസ് ജംസ്, സ്റ്റോൺ ജല്ല്വറികൾ മേളയിലെ അത്യാകർഷകമായ ഉത്പ്പന്നങ്ങളാണ്.കേരളത്തിന്റെ തനതായ വീട്ടമ്മക്കാവശ്യമുള്ള അടുക്കള യിലേക്കുള്ള വിവിധ ഉത്പ്പന്നങ്ങളുടെ സ്റ്റാളും ഇവിടെ ഒരുക്കിയിട്ടുണ്ട്.രാവിലെ 10 മുതൽ രാത്രി ഒൻപത് വരെ നടക്കുന്ന രാജ സ്ഥാൻ ഗ്രാമീണമേള 21ന് സമാപിക്കും.ഫോൺ: 9602620310.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |