SignIn
Kerala Kaumudi Online
Friday, 26 April 2024 9.36 PM IST

മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ കഥകളിമഹോത്സവത്തിന് ഇന്ന് കേളികൊട്ട്

kadhakali

കണ്ണൂർ: മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ഇന്ന് മുതൽ സെപ്തംബർ 16 വരെ യാനം എന്ന പേരിൽ കഥകളി മഹോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോക ചരിത്രത്തിൽ തന്നെ ആദ്യമായി മുപ്പത്തിനാല് ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിൽ കേരളത്തിലെ പ്രശസ്തരും അല്ലാത്തവരുമായ മുഴുവൻ കഥകളി കലാകാരന്മാരും പങ്കെടുക്കും. ആയിരത്തിലേറെ കലാകാരന്മാർ അണി നിരക്കും.

ഇന്ന് രാവിലെ പത്തിന് ദേവസ്വം മന്ത്റി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കഥകളിയിൽ സമഗ്ര സംഭാവനക്കുള്ള പ്രഥമ യാനം പോർക്കലി പുരസ്‌കാരം പത്മശ്രീ കലാമണ്ഡലം ഗോപിക്കും കോട്ടയത്തു തമ്പുരാൻ സ്മൃതി മൃദംഗശൈലേശ്വരി പുരസ്‌കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്കും ചടങ്ങിൽ സമ്മാനിക്കും. അടുത്ത മാസം 16ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കൺവീനർ രേണുക രവിവർമ്മ, കലാമണ്ഡലം മനോജ്, എം.മനോഹരൻ, എൻ.പങ്കജാക്ഷൻ, ജിഷ്ണു കെ .മനോജ്, കോട്ടക്കൽ പ്രദീപ്, രാജൻ കാരിമൂല എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.