കണ്ണൂർ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കണ്ണൂർ ഷോറൂമിൽ നാളെ മുതൽ ആർടിസ്ട്രി ആഭരണ പ്രദർശനം സംഘടിപ്പിക്കും. 23 വരെ നടക്കുന്ന ഷോയിൽ വിദഗ്ദ്ധ കലാകാരൻമാർ രൂപകൽപന ചെയ്ത വൈവിദ്ധ്യമാർന്ന ആഭരണങ്ങളുടെ പ്രദർശനവും വിൽപനയും നടക്കും. നാളെ രാവിലെ 10.30 ന് സിനിമതാരം സനുഷ സന്തോഷ് പ്രദർശനം ഉദ്ഘാടനം ചെയ്യും. വിവാഹ പർച്ചേസുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും വിലയുടെ അഞ്ച് ശതമാനം നൽകി മുൻകൂർ ബുക്ക് ചെയ്യാനുള്ള സൗകര്യവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ലഭ്യമാണെന്ന് പ്രതിനിധികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി ഷോറൂം ഹെഡ് അബൂബക്കർ സിദ്ദിഖ്, ഷോറൂം മാനേജർ എം. മുരളീധരൻ, സെയിൽസ് മാനേജർ കെ. ബിജു, മാർക്കറ്റിംഗ് മാനേജർ കെ.വി. നിഖിൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |