തൃക്കരിപ്പൂർ : തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും ഗൾഫ് വിംഗ്സ് ശാഖാ ചാപ്റ്ററുകളുടെയും ആഭിമുഖ്യത്തിൽ തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ ഫായിക ഓഡിറ്റോറിയത്തിൽ 21ന് കുടുംബസംഗമം നടക്കും. പരസഹായം കൂടാതെ എഴുന്നേൽക്കാൻ പോലും കഴിയാതെ വീട്ടിനകത്ത് തളച്ചിടപെട്ട നിത്യ രോഗികളടക്കം നിരവധി ആളുകളെ ഒന്നിച്ചുകൂട്ടി അവർക്കൊരു സന്തോഷ ദിനം സമ്മാനിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഇന്ത്യയിൽ പാലിയേറ്റീവ് സംവിധാനത്തിന്റെ തുടക്കം കുറിച്ച ഡോക്ടർ എം.ആർ.രാജഗോപാൻ മുഖ്യാതിഥിയായി പങ്കെടുക്കും.
കഥാകാരിയും ചിത്രകാരിയും സാമൂഹ്യ പ്രവർത്തകയുമായ എസ് എച്ച് മാരിയത്തും ചാരിറ്റബിൾ രംഗത്തെ പ്രമുഖനും ദുബായിൽ വ്യവസായിയുമായ തൃക്കരിപ്പൂർ സ്വദേശി എൻജിനീയർ സലാഹുദ്ദീൻ ഉൾപ്പെടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ഡോ.സി.കെ.പി.കുഞ്ഞബ്ദുള്ള, കെ.പി. മുഹമ്മദ് കുഞ്ഞി, എൻ.എ. മുനീർ , ഒ.ടി.ജലീൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
;
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |