പഴയങ്ങാടി:മാടായി ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്ന് ശുചിത്വ സാഗരം സുന്ദരതീരം എന്ന പേരിൽ കടലോരനടത്തം സംഘടിപ്പിച്ചു.കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തം സംഘടിപ്പിച്ചത്.ചൂട്ടാട് ബീച്ചിൽ നിന്ന് ആരംഭിച്ച നടത്തത്തിൽ പഞ്ചായത്ത് പ്രസിഡന്റ്,പഞ്ചായത്ത് അംഗങ്ങൾ,ഫിഷറീസ് ഓഫീസർ,ഫിഷറീസ് ഉദ്യോഗസ്ഥർ,തീരദേശ പൊലീസ്,മൽസ്യത്തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ,ഹരിത സേന അംഗങ്ങൾ,വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർ അണിനിരന്നു.പുതിയങ്ങാടി ഫിഷ്ലാൻഡിന് സമീപം അവസാനിച്ച നടത്തത്തിന് ശേഷം ബണ്ടാര കമ്മറ്റി ഹാളിൽ ചേർന്ന സമാപന യോഗം മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സഹീദ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി വി ധനലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.കുഞ്ഞികാദിരി,ഒടിയിൽ റഷീദ,ഫാദർ ബിനു,അഷ്റഫ്,ജോയി എന്നിവർ ആശംസ പ്രസംഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സഹീദ് കടൽ സംരക്ഷണ സത്യവാചകം ചൊല്ലിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |