SignIn
Kerala Kaumudi Online
Friday, 26 April 2024 3.30 PM IST

കർഷക സംഘം സമ്മേളനത്തിനു ഉജ്വല തുടക്കം

ch
കർഷക സംഘം ഏരിയാ സമ്മേളനം സി എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട് : മാണിക്കോത്ത് എം.വി.എസ് ഓഡിറ്റോറിയത്തിൽ രണ്ട് ദിനങ്ങളിലായി നടക്കുന്ന കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ സമ്മേളനം തുടങ്ങി. രാവണീശ്വരം രാമഗിരി നെല്ലെടുപ്പ് സ്മൃതി കേന്ദ്രത്തിൽ നിന്നും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി. രമേശൻ പതാകജാഥ ഉദ്ഘാടനം ചെയ്തു. പെരിയ എ.ശേഖരൻ നായർ സ്മൃതി മണ്ഡപത്തിൽ സി.പി.എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ കെ.രാജ്‌മോഹൻ കൊടിമരജാഥ ഉദ്ഘാടനം ചെയ്തു.ഇരു ജാഥകളും സമ്മേളന നഗരിയിൽ സംഗമിച്ചു. തുടർന്ന് എ.വി കണ്ണൻ നഗറിൽ പൊതുസമ്മേളനവും നടത്തി. സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി മെമ്പർ ഗംഗാധരൻ, സി പി.എം ഏരിയ കമ്മിറ്റി മെമ്പർ എം. പൊക്ലൻ, ശിവജി വെള്ളിക്കോത്ത് പി. നാരായണൻ,ജ്യോതി ബസു എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ സി.ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.