SignIn
Kerala Kaumudi Online
Friday, 26 April 2024 2.41 PM IST

കായികാദ്ധ്യാപകൻ  മനോജ് പള്ളിക്കരയെ ആദരിച്ചു

manoj
പടം : കായികാധ്യാപകൻ മനോജ്‌ പള്ളിക്കരയെ സംസ്ഥാന ടെന്നീസ് വോളിബോൾ അസോസിയേഷൻ ആദരിച്ചപ്പോൾ

പാലക്കുന്ന്: ജില്ലയിലെ വിവിധ ബി.ആർ.സികളിൽ കായികാദ്ധ്യാപകനായി പ്രവർത്തിച്ച മനോജ്‌ പള്ളിക്കരയെ സംസ്ഥാന ടെന്നീസ് വോളിബാൾ അസോസിയേഷൻ ആദരിച്ചു. കാപ്പിൽ സനാബിലകത്ത് ഹാളിൽ സംസ്ഥാന സെക്രട്ടറി ടി.എം. അബ്ദുൽ റഹ്മൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കാപ്പിൽ മുഹമ്മദ്‌ പാഷ അദ്ധ്യക്ഷനായി. നിരവധി കായികതാരങ്ങളെ ദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സംസ്ഥാന സ്പോർട്സ് ഹോസ്റ്റലിലേക്ക് പ്രവേശനം നേടിക്കൊടുക്കുകയും ചെയ്തിരുന്നതിന്റെ മികവിലാണ് മനോജിനെ ആദരിച്ചത്. ജില്ല പ്രസിഡന്റ് ഫസൽ സിദ്ദിഖ്, സെക്രട്ടറി ഹബീബ് ചെമ്പരിക്ക, ജലിൽ കാപ്പിൽ, മജീദ് ബാവ മലപ്പുറം, ശ്രീജിത്ത് താമരശ്ശേരി, പ്രദീപ് കൊല്ലം, റിഥിക് കോഴിക്കോട്‌, സജിത്ത് ആലപ്പുഴ, മുനീർ മലപ്പുറം, ഹംസ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ADARAV
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.