പയ്യന്നൂർ: ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള 14 മുതൽ 17 വരെ പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രം, മികച്ച സംവിധാനം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ തുർക്കി സിനിമ 'മൊമ്മോ ദി ബൂഗിമാൻ' ആണ് ആദ്യദിന പ്രദർശന ചിത്രം.
ഷാൻ ഹേയ്ഡർ സംവിധാനം ചെയത് 94 ാമത് ഓസ്കാർ അവാർഡിൽ മികച്ച ചിത്രമടക്കം മൂന്ന് അവാർഡുകൾ നേടിയ 'കോഡ' രണ്ടാം ദിവസവും ജാപ്പനീസ് സംവിധായകനായ റ്റക്കേഷി കാറ്റാനോ ഒരുക്കിയ 'എ സീൻ അറ്റ് ദ സീ' മൂന്നാം ദിവസവും പ്രദർശിപ്പിക്കും. ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ അനദർ റൗണ്ട് അവസാനദിനം പ്രദർശിപ്പിക്കും.
എല്ലാ സിനിമകളും മലയാളം ഉപശീർഷകത്തോടെയാണ് പ്രദർശിപ്പിക്കുക. പ്രവേശനം സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |