തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം യുവസഭയും സി.എച്ച്.അനുസ്മരണവും 28 രാവിലെ 9ന് പുഷ്പഗിരി ബാബിൽ ഗ്രീൻ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് നസീർ നല്ലൂരിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. സാമൂഹികം നവ ലിബറലിസം ഉൽപാദിപ്പിക്കുന്ന അരാജകത്വം എന്ന വിഷയത്തിൽ എം.എ. സമദും മയക്കുമരുന്നിൽ മയങ്ങുന്ന യുവത എന്ന വിഷയത്തിൽ ഇസ്മയിൽ പി.വയനാടും ബാബരിയിൽ നിന്ന് ഗ്യാൻ വ്യാപിയിലേക്കുള്ള ദൂരം എന്ന വിഷയത്തിൽ അഡ്വ.ഫൈസൽ ബാബുവും സി.എച്ച്.അനുസ്മരണ പ്രഭാഷണം ഹസീം ചെമ്പ്രയും നിർവ്വഹിക്കും. സമാപനസെഷൻ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി നിർവ്വഹിക്കും. മുസ്ലിം ലീഗ് യൂത്ത് ലീഗ് എം.എസ്.എഫ് സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം, ജനറൽ സെക്രട്ടറി എൻ.യു.ശഫീക്ക് , ട്രഷർ ഉനൈസ് എരുവാട്ടി ,സീനിയർ വൈസ് പ്രസിഡന്റ് ഓലിയൻ ജാഫർ . കെ.പി. നൗഷാദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |