കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി.
ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ സ്വീകരണ യോഗം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, സ്ഥാന ട്രഷറർ എ.കെ.തോമസ്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.ജെ.ഷാജഹാൻ, കെ.കെ വാസുദേവൻ, കെ.അഹമ്മദ് ഷെരീഫ് സംസ്ഥാന സെക്രട്ടറിമാരായാ ദേവരാജൻ ,പി.കെ.ബാപ്പു ഹാജി, ബാബു കോട്ടയിൽ, വി.എം.ലത്തീഫ് ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.സിബിൻ രാജ്, എ.ജെ.റിയാസ്, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ.ടി. ജോയ്, നൗഷാദ് കരിമ്പനക്കൽ എന്നിവർ ആദരവ് ഏറ്റുവാങ്ങി. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ സജി.സ്വാഗതവും ജില്ലാ ട്രഷറർ മാഹിൻ കോളിക്കര നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |