കണ്ണൂർ: കെ.പി.സി.സി അംഗം സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു.കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു അദ്ദേഹം. താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി സതീശൻ പാച്ചേനി വിശ്രമമില്ലാതെ പോരാടി. രാഷ്ട്രീയ എതിരാളികളോട് എന്നും സൗഹൃദം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പാച്ചേനിയുടെ ആകസ്മികമായ വിയോഗം രാഷ്ട്രീയ കേരളത്തിന് കനത്ത നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |