SignIn
Kerala Kaumudi Online
Friday, 26 April 2024 7.24 PM IST

ജില്ലാ പഞ്ചായത്ത് ആദരിച്ചു

adarav
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിക്കുന്നു

കാസർകോട്:എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ധനസഹായം അതിവേഗം അർഹതപ്പെട്ടവരിലേക്കെത്താൻ പ്രവർത്തിച്ചതിന് ജില്ലാപഞ്ചായത്ത് കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിനെ ആദരിച്ചു. മന്ത്രി റോഷി അഗസ്റ്റിനാണ് ആദരവ് കൈമാറിയത്. സംസ്ഥാന വയോജന അവാർഡ് ജേതാവും പ്രമുഖ ചിത്രകാരനുമായ പി.എസ്.പുണിഞ്ചിത്തായ, സംസ്ഥാന വയോജന അവാർഡ് ജേതാവും മുപ്പതോളം സംഗീതോപകരണങ്ങളിൽ വിദഗ്ധനുമായ ഉസ്താദ് ഹസ്സൻഭായ് , എൻഡോസൾഫാൻ ദുരിതഭൂമിയിലെ ഉദ്ദേശ്കുമാറിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിന് സ്വന്തം കൃതിയിലൂടെ കൈത്താങ്ങാവുന്ന കഥാകൃത്തും റെയിൽവെയിൽ റിസർവേഷൻ സൂപ്പർവൈസറുമായ ബിന്ദു മരങ്ങാട് എന്നിവരെയും മന്ത്രി ആദരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി.പുഷ്പയെ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ADARAV
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.