SignIn
Kerala Kaumudi Online
Friday, 26 April 2024 6.33 PM IST

അഭിമാനതാരങ്ങൾക്ക് അനുമോദനം

anumodanam
മതസൗഹാർദ്ദ മാതൃകയായ സുബൈദക്ക് എൻ. രേഷ്മ ഉപഹാരം സമ്മാനിക്കുന്നു.

തലശ്ശേരി: നഗരസഭ തിരുവങ്ങാട് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പൊതു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും കൊവിഡിൽ സ്വന്തം ജീവൻ പോലും മറന്ന് ജനങ്ങളിൽ ഇറങ്ങിച്ചെന്ന് ത്യാഗപൂർണ്ണമായ സേവനം നടത്തിയ സന്നദ്ധ പ്രവർത്തകരെയും ആശാവർക്കർമാരെയും തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന തൊഴിലുറപ്പു തൊഴിലാളികളെയും ആദരിച്ചു. മതസൗഹാർദ്ദത്തിന് മാതൃകയായ സുബൈദയെയും ചടങ്ങിൽ ആദരിച്ചു.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരംസമിതി ചെയർപേഴ്സൺ എൻ. രേഷ്മയുടെ അദ്ധ്യക്ഷതയിൽ മുൻ എക്‌സൈസ് ജോയിന്റ് കമ്മിഷണർ പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ തലശ്ശേരി ശാഖ സെക്രട്ടറി ഡോ. നദീം അബൂട്ടി വിശിഷ്ടാതിഥിയായി. എം. പ്രേമാനന്ദ്, എൻ. രതിക, എൻ.സി. ബാലൻ സംസാരിച്ചു. വികസന സമിതി അംഗം റയ്യാൻ റഫീക്ക് സ്വാഗതവും വാർഡ് കൺവീനർ നിഷാന്ത് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ANUMODANAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.