SignIn
Kerala Kaumudi Online
Friday, 26 April 2024 8.13 AM IST

'സിൽക്കി'ൽ ഒരുങ്ങുന്നു ആഡംബര ഹൗസ് ബോട്ട്: ഇനി നഷ്ടക്കണക്കില്ല

photo-1-

കണ്ണൂർ:അഴീക്കൽ സിൽക്കിൽ അത്യാധുനിക സംവിധാനങ്ങളടങ്ങിയ ആഡംബര ബോട്ട് ഒരുങ്ങുന്നു.മയ്യിൽ റോയൽ ടൂറിസം സൊസൈ​റ്റിക്ക് വേണ്ടി നിർമ്മിക്കുന്ന ആഡംബര ബോട്ടിന് 76 ലക്ഷം രൂപയാണ് ചിലവ്.നിർമ്മാണം നാല് മാസ കാലയളവിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.മൂന്ന് വർഷം മുൻപ് സിൽക്ക് മറ്റൊരു ആഡംബര ബോട്ട് സമയ ബന്ധിതമായി കോർപ്പറേഷന് നിർമ്മിച്ച് നൽകിയതിന് പിന്നാലെയാണിത്.

ബോട്ടിന്റെ കീലിടൽ പ്രവൃത്തി ഇന്നലെ അഴീക്കൽ സിൽക്കിൽ നടന്നു.റോയൽ ടൂറിസം സൊസൈ​റ്റിയുടെ രണ്ടാമത്തെ ഹൗസ് ബോട്ട് നിർമ്മാണ പ്രവൃത്തിയാണ് നടന്നു കൊണ്ടിരിക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ സിൽക്കിന്റെ കണ്ണൂർ അഴീക്കൽ യൂണി​റ്റിൽ ജലഗതാഗത വകുപ്പ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്ക് യാത്രാ ബോട്ടുകളുടെയും ആഡംബര ബോട്ടുകളുടെയും ബാർജുകളുടെയും നിർമ്മാണവും റിപ്പയറിംഗും ഡികമ്മീഷൻ ചെയ്ത കപ്പലുകൾ പൊളിച്ച് നൽകുന്ന പ്രവൃത്തികളുമാണ് നിലവിൽ നടക്കുന്നത്. വിവിധ സർക്കാർ സ്ഥാപനങ്ങൾക്കുള്ള പ്രവൃത്തികൾ പി.എം.സിയായും ടെൻഡറിലൂടെയും സിൽക്ക് ഏറ്റെടുക്കുന്നുണ്ട്.

ഹൗസ് ബോട്ടിന്റെ കീലിടൽ കർമ്മം കെ.വി സുമേഷ് എം. എൽ. എ നിർവ്വഹിച്ചു.കണ്ണൂരിനെ ആലപ്പുഴ, കുമരകം എന്നീ പ്രദേശത്തെ ടൂറിസത്തോടൊപ്പമോ അതിലും മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്താനുള്ള ശ്രമം തുടരുമെന്നും സഞ്ചാരികളെ ആകർഷിക്കാൻ ആവശ്യമായ ചുവട് വെപ്പാണ് സൊസൈ​റ്റി ലഭ്യമിടുന്നതെന്നും കെ.വി.സുമേഷ് പറഞ്ഞു.റോയൽ സൊസൈ​റ്റി ചെയർമാൻ ടി.കെ ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.പി.നാരായണൻ,പി.മുകുന്ദൻ എന്നിവർ സംബന്ധിച്ചു.

ഹൗസ്ബോട്ടിൽ 50 യാത്രക്കാർ

മയ്യിൽ റോയൽ ടൂറിസം സൊസൈ​റ്റിക്ക് വേണ്ടി പൂർണ്ണമായും സ്​റ്റീലിൽ നിർമ്മിച്ച ഒരു അത്യാധുനിക ഹൗസ് ബോട്ടാണ് സിൽക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബോട്ടിന് 24 മീ​റ്റർ നീളവും അഞ്ച് മീ​റ്റർ വീതിയുമുണ്ട്.ഒരേ സമയം 50 യാത്രക്കാരെ ഉൾക്കൊള്ളുന്ന അപ്പർ ഡെക്കും, സിംഗിൾ എ.സി ബെഡ് റൂമും വിശാലമായ ഹാളും ഈ ബോട്ടിന്റെ സവിശേഷതയാണ്. ബോട്ടിന് നോട്ടിക്കൽ മൈൽ വേഗത വരെ പിന്നിടാൻ കഴിയും.സിൽക്ക് അഴീക്കൽ യൂണി​റ്റിന് ലഭിച്ച 78ാംമത്തെ ബോട്ടാണിത്.

കണ്ണൂരിലെ ടൂറിസം രംഗത്ത് മയ്യിൽ ആസ്ഥാനമായി 2018 ൽ രൂപീകരിച്ചസൊസൈ​റ്റിയാണ് റോയൽടൂറിസം ഡവലപ്പ്‌മെന്റ് സൊസൈ​റ്റി. തുടക്കത്തിൽ സിൽക്ക് 48 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ആഡംബര ബോട്ട് ഇപ്പോൾ മികച്ച രീതിയിൽ പ്രവർത്തിച്ചു വരികയാണ്. അതിന്റെ വിജയത്തിലാണ് പുതുതായി മ​റ്റൊരു ബോട്ടുകൂടി നിർമിക്കണമെന്ന ആവശ്യവുമായി സിൽക്കിനെ സമീപിച്ചത്.

ടി.കെ.ഗോവിന്ദൻ,ചെയർമാൻ,റോയൽ സൊസൈ​റ്റി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.