ചായ്യോത്ത് : കാസർകോട് റവന്യൂ സ്കൂൾ കലോത്സവത്തിന് ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ തുടക്കം. സ്റ്റേജിതര മത്സരങ്ങൾക്ക് ഇന്നലെ രാവിലെയോടെ തുടക്കമായി .
ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും പരിസരങ്ങളിലുമായി പന്ത്രണ്ട് വേദികളിലായാണ് മത്സരം. ജില്ലയിലെ പ്രധാനപ്പെട്ട പുഴകളുടെ പേരുകൾ നൽകിയാണ് വേദികൾ ഒരുക്കിയത്. ചായ്യോത്ത് സ്കൂൾ ഓഡിറ്റോറിയം തേജസ്വിനി ആണ് പ്രധാന വേദി. അധികം ദൂരം അല്ലാതെയാണ് വേദികളെല്ലാം സജ്ജീകരിച്ചിരിക്കുന്നത്.
കലോത്സവത്തിന് വന്ന് മടങ്ങുന്നവർക്ക് യാത്ര സൗകര്യവും ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ രജിസ്ട്രേഷൻ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ രവി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |