SignIn
Kerala Kaumudi Online
Friday, 26 April 2024 10.32 AM IST

വിധികർത്താക്കളില്ല, ഇവിടെ നാടകത്തിന് കാണികൾ മാർക്കിടും

cv-
കാലിക്കടവ് രമ്യ നാടകോൽസവത്തിൻ്റെ ഭാഗമായി ഒരുക്കുന്ന സമൂഹസദ്യക്കുള്ള ഉൽപ്പന്നശേഖരണം നോവലിസ്റ്റ് സി.വി ബാലകൃഷ്ണൻ പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരിക്ക് നൽകി ഉൽഘാടനം ചെയ്യുന്നു

പിലിക്കോട് (കാസർകോട് ): പിലിക്കോട് രമ്യ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നാടക മത്സരത്തിൽ വിധി നിർണ്ണയിക്കുന്നത് ഒഴുകിയെത്തുന്ന ആസ്വാദകവൃന്ദം . കാലിക്കടവ് ഫാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഏഴാമത് പ്രൊഫഷണൽ നാടകോത്സവത്തിലാണ് പതിവ് കാഴ്ചക്കാരായ 25 ആസ്വാദകർ മാർക്കിടാൻ ഇരിക്കുന്നത്.

നാടകപരിചയമുള്ള വിത്യസ്തതലങ്ങളിൽ പ്രവർത്തിക്കുന്നവരാണ് ഈ ഇരുപത്തിയഞ്ചുപേരെന്ന് സംഘാടകർ പറയുന്നു. നാടക മത്സരത്തിന്റെ അവസാന ദിവസം ഇവർക്ക് മുഴുവൻ നാടകങ്ങളുടെ പേരും എഴുതിയ മാർക്ക് ഷീറ്റ് നൽകും.ഇവരുടെ ഉത്തരത്തിൽ നിന്നാണ് മികച്ച നാടകത്തെ നിർണയിക്കുന്നത്. മികച്ച നടനും നടിയും സംവിധായകനും രചയിതാവുമെല്ലാം തിരഞ്ഞെടുക്കപ്പെടുന്നതും ഇവരുടെ നിരീക്ഷണത്തിൽ നിന്നായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.

കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 'ചന്ദ്രികയ്ക്കുമുണ്ടൊരു ദിവസം" ആയിരുന്നു ഉദ്ഘാടന നാടകം. ഇന്നലെ ചിറയിൻകീഴ് അനുഗ്രഹയുടെ 'നായകൻ" നാടകം അരങ്ങേറി. നാളെ കൊല്ലം അയന നാടക വേദിയുടെ 'ഒറ്റ വാക്ക് 'അരങ്ങേറും. അഞ്ചിന് കോട്ടയം സുരഭിയുടെ 'കാന്തം", ആറിന് വടകര വരദയുടെ 'മക്കൾക്ക് " എന്നിവ അരങ്ങിൽ എത്തും. സമാപന ദിവസമായ എഴിന് നൃത്ത സന്ധ്യയും അവാർഡ് വിതരണവും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, NADAKAM KALIKKADAV
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.