കാഞ്ഞങ്ങാട്:-ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രയാസം അനുഭവിക്കുന്ന കൊവ്വൽസ്റ്റോർ,മുത്തപ്പനാർക്കാവ്, ഐങ്ങോത്ത് എന്നിവിടങ്ങളിൽ റോഡിന് സമാനമായി അണ്ടർപാസേജ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ധർണ്ണസമരം നടന്നു. റോഡിന്റെ ഇരു ഭാഗങ്ങളിലും മതിൽകെട്ടി ഉയർത്തുന്നതിനാൽ കാൽനടയാത്ര പോലും ദുസഹമാകുന്ന സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് കുടുംബങ്ങൾസമരത്തിൽ പങ്കാളികളായത്. നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ വിനീത് കൃഷ്ണൻ,പ്രഭാവതി,ജനകീയ കമ്മിറ്റി നേതാക്കന്മാരായ യു.പി.അബ്ദുൽ ഖാദർ,ജോയി പീറ്റർ, എ.ശബരീശൻ, സ്റ്റീഫൻ ജോസഫ്,പി.ദാമോദര പണിക്കർ,രാജൻ ഐങ്ങോത്ത്,കൃഷ്ണൻ പനങ്കാവ്,ഗംഗാധരൻ കൊവ്വൽസ്റ്റോർ,ഇ,കെ,കെ പടന്നക്കാട് എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |