കാഞ്ഞങ്ങാട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138ാമത് ജൻമദിനാഘോഷങ്ങളുടെ ഭാഗമായി അജാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ജൻമദിനറാലിയുടെ സമാപന സമ്മേളനം ചാമുണ്ഡിക്കുന്നിൽ അഡ്വ.ടി കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് എക്കാൽ കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി.. .ശ്രീനിവാസൻ മഡിയൻ, എൻ.വി. അരവിന്ദാക്ഷൻ നായർ, സതീശൻ പരക്കാട്ടിൽ, എക്കാൽ നാരായണൻ, പി വി ബാലകൃഷ്ണൻ രവീന്ദ്രൻ കടപ്പുറം, മുരളീധരൻ മാസ്റ്റർ, ഉമേശൻ കാട്ടുകുളങ്ങര, വിമല കുഞ്ഞികൃഷ്ണൻ, എം നാരായണൻ, ദാമോദരൻ കൊളവയൽ, ചന്ദ്രൻ കൊളവയൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |