SignIn
Kerala Kaumudi Online
Saturday, 27 April 2024 7.33 PM IST

അഴിമതി: ആറു വർഷത്തിനിടെ ശിക്ഷ 112 ഉദ്യോഗസ്ഥർക്ക്

vigi

കണ്ണൂർ: അഴിമതിക്കേസുകളിൽ കഴിഞ്ഞ ആറു വർഷത്തിനിടെ സംസ്ഥാനത്ത് ശിക്ഷിക്കപ്പെട്ടത് 112 സർക്കാർ ഉദ്യോഗസ്ഥർ. പ്യൂൺ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ 50 പേരെയും ശിക്ഷിച്ചത് തലശ്ശേരി വിജിലൻസ് കോടതി.

മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പടെ വിവിധ വകുപ്പുകളിലെ മേധാവികളടക്കം നിലവിൽ വിജിലൻസ് കേസ് നേരിടുന്നുണ്ട്. രണ്ട് ഡിവൈ.എസ്.പി, മൂന്ന് എസ്.ഐ, ഒരു എ.എസ്.ഐ എന്നിവരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കുടുതൽ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തത് കഴിഞ്ഞ വർഷമാണ്. 47 കേസുകൾ. തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും റവന്യൂ വകുപ്പിൽ നിന്നുമായി 14 വീതം കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ആരോഗ്യ വകുപ്പിൽ ഏഴ് കേസുകളും രജിസ്‌ട്രേഷൻ വിഭാഗത്തിൽ നാല് കേസുകളുമാണ് ഉള്ളത്. ജല അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ് വിഭാഗങ്ങളിൽ രണ്ട് വീതവും പൊലീസ്, സിവിൽ സപ്ലൈസ്, കെ.എസ്.ഇ.ബി, ലീഗൽ മെട്രോളജി എന്നിവയിൽ ഓരോന്നു വീതവുമാണ് കേസുകളുടെ എണ്ണം. 56 സർക്കാർ ഉദ്യോഗസ്ഥരെ വിജിലൻസ് കൈയോടെ പിടികൂടി അറസ്റ്റുചെയ്തു. വിജിലൻസ് കേസിൽ ഒരു മാസത്തോളം റിമാൻഡിൽ കഴിഞ്ഞ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും കണ്ണൂർ ജില്ലയിലുണ്ട്. ഒന്നര വർഷത്തോളം സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനും ഇക്കൂട്ടത്തിലുണ്ട്.

കേസ് കൂടുതൽ തെക്കൻ ജില്ലകളിൽ

എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കേസുകൾ കൂടുന്നത്. 14 കേസുകളാണ് കഴിഞ്ഞവർഷം അവിടെ രജിസ്റ്റർ ചെയ്തത്. വടക്കൻ ജില്ലകളിൽ 10 കേസുകളും. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ശിക്ഷാ നിരക്കും കഴിഞ്ഞ വർഷം ഉയർന്നു.

വിജിലൻസ് കഴിഞ്ഞ ഒരു വർഷം

ഹയർസെക്കൻഡറി, ആരോഗ്യം, രജിസ്‌ട്രേഷൻ, റവന്യു, പൊതുമരാമത്ത്, പൊതുവിതരണം എന്നീ വകുപ്പുകളുടെ ഓഫീസുകളിലായി 1,715 റെയ്ഡുകൾ. 88 കേസുകളിൽ അന്വേഷണം നടത്തിയപ്പോൾ 116 കേസുകളിൽ രഹസ്യാന്വേഷണം. ഒൻപത് കേസുകളിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. 62 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കോടതികളിൽ കുറ്റപത്രം സമർപ്പിച്ചു. 446 കേസുകളിൽ പ്രാഥമികാന്വേഷണം നടത്തി 178 കേസുകൾ രജിസ്റ്റർ ചെയ്തു.

വിജിലൻസ് നടപടികൾ കാര്യക്ഷമമായതോടെ അഴിമതിയുടെ തോത് ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ട്. വിജിലൻസിന് കിട്ടുന്ന പരാതികൾ വർദ്ധിച്ചു വരികയാണ്. കേസ് അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം തെളിയിക്കുന്നത്.

ബാബു പെരിങ്ങേത്ത്, ഡിവൈ.എസ്.പി ,വിജിലൻസ്, കണ്ണൂർ

വിജിലൻസ് ഉണർന്നു പ്രവർത്തിച്ചാൽ അഴിമതി തുടച്ചു നീക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ കണക്കുകൾ പറയുന്നത്. സർക്കാർതലത്തിലെ അഴിമതി തടയാൻ ശക്തമായ നടപടി ആവശ്യമാണ്. രാജു വാഴക്കാല വിവരാവകാശ പ്രവർത്തകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIGILENCE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.