SignIn
Kerala Kaumudi Online
Sunday, 20 October 2024 7.39 AM IST

ബൈത്തു റഹ്മ താക്കോൽ ദാനം

Increase Font Size Decrease Font Size Print Page
key
പെരിയോത്ത് നിർമിച്ച വീടിന്റെ താക്കോൽദാനം കോഴിക്കോട് വലിയഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജുമലല്ലൈലി നിർവഹിക്കുന്നു

തൃക്കരിപ്പൂർ: നിർധന കുടുംബത്തിന് കിടപ്പാടവും വീടുമൊരുക്കി നൽകി ഉദിനൂർ മഹല്ല് മുസ്ലീം റിലീഫ് കമ്മിറ്റി. പെരിയോത്ത്- മുള്ളോട്ടുകടവിലെ പാതയോരത്ത് അഞ്ച് സെന്റ് ഭൂമിയിലാണ് രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും വരാന്തകളും ടോയ്ലറ്റുമുൾപ്പെടുന്ന വീട് 11 ലക്ഷത്തിൽപരം രൂപ ചെലവിട്ട് നിർമ്മിച്ചത്. കോഴിക്കോട് വലിയഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജുമലല്ലൈലി ബൈത്തു റഹ്മ താക്കോൽ ദാനം നിർവഹിച്ചു. പി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. നജീബ്, റിലീഫ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ എൻ. ബഷീർ, മുസ്ലീംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, എ.സി. അത്താവുള്ള, വി.വി. അബ്ദുള്ള ഹാജി, ടി. അബ്ദുൾ റഹീം ഹാജി, യു.പി.ടി ബഷീർ, എ.കെ. ഉസ്മാൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KEY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.