SignIn
Kerala Kaumudi Online
Sunday, 20 October 2024 7.38 AM IST

കിക്ക് ബോക്‌സിംഗ് ഫൈറ്റ് ലീഗിൽ കഴിവ് തെളിയിച്ച് 'അൻവിദ അനിൽ'

Increase Font Size Decrease Font Size Print Page
anvida-
അൻവിദ അനിൽ

ചെറുവത്തൂർ: കോഴിക്കോട് നടന്ന ഓൾ ഇന്ത്യ ഓപ്പൺ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് 42 കിലോ വിഭാഗത്തിൽ സ്വർണ്ണം നേടി അൻവിദ അനിൽ ചെറുവത്തൂർ.

കുട്ടിക്കാലം തൊട്ടുതന്നെ അൻവിദ അയോധനകലയുടെ ബാലപാഠങ്ങൾ ചിട്ടയോടു കൂടി അച്ഛൻ അനിൽകുമാറിൽ നിന്ന് പഠിച്ചെടുത്തു. അച്ഛന്റെ ഉടമസ്ഥതയിലുള്ള ചെറുവത്തൂരിലെ ഗ്രാൻഡ്മാസ്റ്റർ മാർഷ്യൽ ആർട്സ് അക്കാഡമിയിൽ ആണ് അൻവിദ പരിശീലിച്ചു വരുന്നത്. ഇതിനകം തന്നെ വിവിധ അയോധനകലകളിലായി ഒട്ടേറെ സംസ്ഥാന, ദേശീയ, അന്തർ ദേശീയ തലങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ തുടർച്ചയായി ഖേലോ ഇന്ത്യ നാഷണൽ വുഷു സാൻഡ വുമൺസ് ഫൈറ്റ് ലീഗിൽ കേരളത്തിന് വേണ്ടി ചാമ്പ്യൻപട്ടം നേടിയിരുന്നു. അതുപോലെ തന്നെ സംസ്ഥാന സ്‌കൂൾ ഗെയിംസ് വുഷു മത്സരങ്ങളിലും മെഡലുകൾ നേടിയിട്ടുണ്ട്. കുട്ടമത്ത് ഗവ. ഹയർസക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ് വിജിത സതേൺ റെയിൽവേ ജീവനക്കാരിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ANVIDA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.