കാസർകോട്: നിരവധി കേസുകളിലെ പ്രതിയുടെ പേരിൽ പൊലീസ് റിപ്പോർട്ട് പ്രകാരം കാപ്പ ചുമത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. ഉളിയത്തടുക്ക ബിലാൽ നഗറിലെ ഇ.കെ.അബ്ദുൾ സമദാനി എന്ന അബ്ദുൽ സമദിനെതിരെ (28) ആണ് കാപ്പ ചുമത്തി ജില്ലാകളക്ടറുടെ ഉത്തരവ്.
മയക്കു മരുന്ന് വിൽപന, വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ കാസർകോട്, വിദ്യാനഗർ, ബദിയഡുക്ക, കുമ്പള പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് സമദാനി. വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 20 കിലോ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ടു സമദാനി കഴിഞ്ഞ ആറു മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. മയക്കുമരുന്ന് കേസ് ഉൾപ്പെടെ ഒന്നിൽ കൂടുതൽ കേസുകളിൽ പ്രതിയാവുന്ന മുഴുവൻ ക്രിമിനലുകൾക്കുമെതിരെ വരും ദിവസങ്ങളിൽ കാപ്പ പ്രകാരം നടപടി സ്വീകരിക്കാൻ റിപ്പോർട്ട് നൽകുമെന്ന് കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |