കാസർകോട്: കൊല്ലപ്പെട്ട ബി.എം.എസ് മുൻ ജില്ല വൈസ് പ്രസിഡന്റ് അഡ്വ. പി. സുഹാസിന്റെ ബലിദാന ദിനത്തിൽ ബി.എം.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കറന്തക്കാട് ശ്രദ്ധാഞ്ജലി പരിപാടി നടത്തി. ബി.എം.എസ് ജില്ല പ്രസിഡന്റ് വി.വി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പ്രഭാഷക സമിതി അംഗം അഡ്വ, എൻ.വി കേശവൻ കണ്ണൂർ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയം സേവക സംഘം മംഗലാപുരം ഗ്രാമാന്തര ജില്ല സഹ ഉദ്യോഗി പ്രമുഖ് അരുൺ കുമാർ അമൈ സംസാരിച്ചു. അഡ്വ. പി. മുരളീധരൻ സ്വാഗതവും കെ.എ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |