കാഞ്ഞങ്ങാട്: പൊതു വിദ്യാഭ്യാസവകുപ്പ് വാർഷിക പദ്ധതിയിൽ ഗവ: യു.പി സ്കൂൾ അരയിക്ക് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത അദ്ധ്യക്ഷത വഹിച്ചു. അസി. എക്സിക്യുട്ടീവ് എൻജിനീയർ പി.എം യമുന റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഇ.ഒ കെ.എ അഹമ്മദ് ഷെരീഫ്, കെ.വി ജയപാലൻ, കെ.കെ വത്സലൻ, എം. കുഞ്ഞികൃഷ്ണൻ, കെ.സി പീറ്റർ, പി.പി രാജു, വസന്തകുമാർ കാട്ടുകുളങ്ങര, പി.പി. രാജൻ, സി.കെ വത്സലൻ, എം.കെ ഹരിദാസ്, സി പ്രദീപ്, എസ്. ജഗദീശൻ, സബിത, പി. രാജൻ, ടി. ഖാലിദ് സംസാരിച്ചു വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.വി. മായാ കുമാരി സ്വാഗതവും ഹെഡ്മാസ്റ്റർ മൊയ്തു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |