കൊല്ലം: കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ പെൻഷൻ പരിഷ്ക്കരണ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുക, വാട്ടർ അതോറിട്ടിയെ സർവീസ് മേഖലയിൽ നിലനിർത്തുക, പെൻഷൻ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുക, മെഡിസെപ് പദ്ധതിയിൽ വാട്ടർ അതോറിട്ടിയെ ഉൾപ്പെടുത്തുക, പെൻഷൻ ആനുകൂല്യം (ഡി.സി.ആർ.ജി കമ്മ്യൂട്ടേഷൻ) കോടതി വിധികൾ അനുസരിച്ച് സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കൊല്ലം ജലഭവന് മുന്നിൽ വിളംബര ജാഥ നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം ജെ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. കെ.ഹരികുമാർ, എസ്.ആനന്ദൻ, ജില്ലാ സെക്രട്ടറി ഡി.ജോയ് തുടങ്ങിയവർ സംസാരിച്ചു. സി.ലതാകുമാരി അദ്ധ്യക്ഷയായ യോഗത്തിൽ എസ്. രവീന്ദ്രൻ സ്വാഗതവും ട്രഷറർ എൻ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |