പുത്തൂർ : പവിത്രേശ്വരം ഗ്രാമപഞ്ചായത്തും എസ്.എൻ.പുരം കുടുംബാരോഗ്യ കേന്ദ്രവും ശ്രീനാരായണപുരം ഗ്രന്ഥശാലയും ചേർന്ന് 4ന് ജീവിതശൈലീ രോഗ നിർണയ ക്യാമ്പും കലാവിരുന്നും സംഘടിപ്പിക്കുന്നു. രാവിലെ 9ന് ശ്രീനാരായണപുരം ഗ്രന്ഥശാല അങ്കണത്തിലാണ് പരിപാടികൾ. യോഗയും സുംബ പരിശീലനവും ഒപ്പം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ശശികല പ്രകാശ് അദ്ധ്യക്ഷയാകും. ഡോ.വി.ജുനു, അജിത, ചന്ദ്രബാബു തെക്കേക്കര, രമാദേവി, ഡോ.കെ.ശോഭ,എൻ.രഘുനാഥൻ, ശ്രീലാൽ, അഭിജിത്ത് എസ്.ലാൽ, ഡി.ലത എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |