SignIn
Kerala Kaumudi Online
Friday, 26 April 2024 2.36 PM IST

കൊല്ലം പോർട്ടിൽ സ്ഥിരം ബങ്കറിംഗിന് ആലോചന

port

കൊല്ലം: കൊല്ലം പോർട്ടിൽ ടഗ്ഗുകൾക്കും ബോട്ടുകൾക്കും ഇന്ധനം നിറയ്ക്കാനുള്ള സ്ഥിരം ബങ്കറിംഗ് സംവിധാനം ഏർപ്പെടുത്താൻ ആലോചന. ബങ്കറിംഗ് കേന്ദ്രം സജ്ജമാക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകിയ പദ്ധതിരേഖ കൊല്ലം പോർട്ട് അധികൃതർ മാരിടൈം ബോർഡിന് കൈമാറി.

നിലവിൽ കൊല്ലം പോർട്ടിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്ന ടഗുകൾക്ക് കൊച്ചിയിൽ നിന്ന് ട്രക്കിലാണ് ഇന്ധനം എത്തിക്കുന്നത്. ഓരോ തവണ ചെറുകപ്പലുകൾ എത്തുമ്പോഴും ഇങ്ങനെ കൊച്ചിയിലേക്ക് പോകേണ്ടി വരും. സ്ഥിരം ബങ്കറിംഗ് സംവിധാനം ഏർപ്പെടുത്തിയാൽ കൊച്ചിയിലേക്കുള്ള പോക്ക് ഒഴിവാകും. വിദേശയാനങ്ങൾ ബങ്കറിംഗിനെത്തുമ്പോൾ വിവിധയിനങ്ങളിലായി കുറഞ്ഞത് ഒന്നരല ലക്ഷം രൂപയെങ്കിലും പോ‌ർട്ടിന് ലഭിക്കും. വിദേശയാനങ്ങളെത്തിയാൽ വരുമാനം മൂന്ന് ലക്ഷം കടക്കും.

കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് വൈകാതെ ആരംഭിക്കുന്ന ഇന്ധന പര്യവേക്ഷണത്തിന് സൗകര്യം സജ്ജമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ബങ്കറിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള ആലോചന. ആഴക്കടലിൽ പര്യവേക്ഷണം നടത്തുന്ന കപ്പലിന് ചുറ്റും ടഗുകൾ ഉണ്ടാകും. ഈ ടഗുകൾക്കും കപ്പലിനും നിരന്തരം ഇന്ധനം ആവശ്യമായി വരും.

വിയറ്റ്നാം ചരക്ക് നീക്കത്തിന് അനുമതി തേടി

 കൊല്ലം പോർട്ടിൽ നിന്ന് വിയറ്റ്നാമിലേക്ക് അയൺ ഓക്സൈഡ് കൊണ്ടുപോകാൻ പ്രത്യേക അനുമതി ആവശ്യപ്പെട്ട് സംസ്ഥാന തുറമുഖ വകുപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നൽകി

 ഒരു തവണത്തേക്ക് അനുമതി നൽകാമെന്ന് തിരുവനന്തപുരം ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസർ മാരിടൈം ബോർഡ് അധികൃതരോട് പറഞ്ഞിരുന്നു

 എന്നാൽ അദ്യഘട്ടത്തിൽ തന്നെ ഒരു ലക്ഷം ടൺ അയൺ ഓക്സൈഡ് കൊണ്ടുപോകാനാണ് ഷിപ്പിംഗ് ഏജൻസിയായ എസ്.എസ് മാരിടൈം കൊല്ലം പോർട്ട് അധികൃതരെ സമീപിച്ചത്

 കൊല്ലം പോർട്ടിന് ആഴം കുറവായതിനാൽ ചെറിയ കപ്പലുകളേ അടുപ്പിക്കാനാകു. ഇത്തരം കപ്പലുകളിൽ ഒരു ലക്ഷം ടൺ കൊണ്ടുപോകാൻ കുറഞ്ഞത് ഏഴ് തവണയെങ്കിലും സർവീസ് നടത്തണം

 കൂടാതെ മറ്റ് പല രാജ്യങ്ങളിലേക്കും അയൺ ഓക്സൈഡ് കൊണ്ടു പോകാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ പ്രത്യേക അനുമതി അനിവാര്യമാണ്. എമിഗ്രേഷൻ സൗകര്യം ഉണ്ടായിരുന്നെങ്കിൽ ഇത്തരം അനുമതിയുടെ ആവശ്യമില്ല.

ഐ.സി.പി പുരോഗതി വിലയിരുത്താൻ ഇന്ന് യോഗം

എമിഗ്രേഷൻ ചെക്ക് പോയിന്റ് ലഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്താൻ ഇന്ന് കൊല്ലം പോർട്ടിൽ യോഗം നടക്കും. മാരിടൈം ബോർഡ് ചെയർമാൻ, സി.ഇ.ഒ തുടങ്ങിയവർ പങ്കെടുത്താകും യോഗം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.