കൊട്ടാരക്കര: തോടയം കഥകളി യോഗത്തിന്റെ വനിതാ രത്ന പുരസ്കാരം നേടിയ കഥകളി കലാകാരി കൊട്ടാരക്കര ഗംഗയെ സംസ്കാര ആദരിച്ചു. അന്തർദേശീയ വനിതാദിനത്തിന്റെ ഭാഗമായി സംസ്കാര കൊട്ടാരക്കര സി.പി.കെ.പി വായനശാലയിൽ നടത്തിയ സെമിനാറിൽ ചെയർമാൻ ഡോ.പി.എൻ. ഗംഗാധരൻനായർ മോഡറേറ്ററായി. ഇന്ത്യൻ ഭരണഘടനയും സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തിൽ റിട്ട. ഡെപ്യുട്ടി കമ്മിഷണർ സി.ശശിധരൻപിള്ള പ്രഭാഷണം നടത്തി. ഡോ.കെ.വത്സലാമ്മ, ശ്രീജാ അനിൽ, ഡെപ്യുട്ടി കളക്ടർ ബി.അനിൽകുമാർ, കെ.ശശികുമാർ, ജി.കലാധരൻ, ഡോ.എസ്.മുരളീധരൻനായർ, മുട്ടറ ഉദയഭാനു, ലതികാ വിജയകുമാർ, ലതാ പയ്യാളിൽ, ഷജീല സുബൈദ, പുഷ്പ അനിൽ, രാജൻ താന്നിക്കൽ, നിത്യാനന്ദൻ, കെ.ബാലൻ, വല്ലം ഗണേഷ്, പോൾരാജ്, ഗോപി കോട്ടവട്ടം, എം.പി.വിശ്വനാഥൻ, ശ്രീജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |