കരുനാഗപ്പള്ളി : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി 4ന് കളക്ട്രേറ്റിന് മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരം വിജയിപ്പിക്കാൻ കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രവർത്തകയോഗം തീരുമാനിച്ചു. സംസ്ഥാന സർവീസ് പെൻഷൻകാർക്ക് ലഭിക്കേണ്ട 12ാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശികയായ 6 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, 11-ാം പെൻഷൻ പരിഷ്കരണത്തിന്റെ 4-ാം ഗഡു അനുവദിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹ സമരം സംഘടിപ്പിക്കുന്നത്. നിയോജക മണ്ഡലം പ്രസിഡന്റ് സി.ഗോപിനാഥ പണിക്കരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ചിദംബരൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വനിതാ ഫോറം രക്ഷാധികാരി എ.നസീൻ ബീവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.എസ്.ഗോപാലകൃഷ്ണപിള്ള, ജി.സുന്ദരേശൻ, കെ.ഷാജഹാൻ, എച്ച്.മാരിയത്തു ബീവി, ആർ.രാജശേഖരൻ പിള്ള, നിയോജക മണ്ഡലം സെക്രട്ടറി ഇ.അബ്ദുൽസലാം, പ്രൊഫ.ആർ.രവീന്ദ്രൻനായർ, നൂർമുഹമ്മദ്, ഇടവരമ്പിൽ ശ്രീകുമാർ, വി.മോഹൻ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് 250 പെൻഷൻകാരെ സത്യഗ്രഹത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |