കൊല്ലം: ഭർത്താവിനെയും പിഞ്ചുകുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് മുങ്ങിയ യുവതി കാമുകനൊപ്പം പിടിയിൽ. അഞ്ച് വയസുകാരനെയും 2 മാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച് കടന്ന തഴവ കടത്തൂർ ഉത്തനാട്ട് പടിഞ്ഞാറ്റതിൽ അശ്വതിയാണ് (25) സുഹൃത്ത് പുനലൂർ പിറവന്തൂർ സ്വദേശി കണ്ണനൊപ്പം കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 13ന് ആണ് യുവതി കാമുകനൊപ്പം പോയത്. മകളെ കാണാനില്ലെന്ന് മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കുരുവിള, റഹീം, എസ്.സി.പി.ഒ ഗ്രീഷ്മ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |