കൊല്ലം: വെള്ളത്തിലും കരയിലും ഒരുപോലെ ഓടുന്നവയാണ് ആംഫീബിയൻ വാഹനങ്ങൾ. ഉഭയ വാഹനമെന്നും പറയും. ബസ്, കാർ, ട്രെക്ക്, സൈക്കിൾ തുടങ്ങിയവ ഈ ഗണത്തിൽ പെടും. അലങ്കരിച്ച ഹൗസ് ബോട്ടുകൾ മാതൃകയിലും വാഹനങ്ങൾ സജ്ജമാക്കാറുണ്ട്. അമേരിക്കയിലും ബ്രിട്ടണിലും ജപ്പാനിലുമാണ് ഇവ കൂടുതലായി ഉത്പാദിപ്പിക്കുന്നത്. ദുരന്ത മുഖങ്ങളിൽ ഏറെ സഹായകരമായ വാഹനം കൂടിയാണിവ. കരയിലും വെള്ളത്തിലും വെവ്വേറെ വാഹനം വേണ്ടെന്നതാണ് വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഘടകം. റോഡിൽ ഇറങ്ങുമ്പോൾ സാധാരണ ടയറുകൾ പ്രവർത്തിക്കും. വെള്ളത്തിലിറങ്ങുമ്പോൾ വീലുകൾ ഉൾവലിഞ്ഞ് ഫൈബർ വള്ളത്തെപ്പോലെ പ്രവർത്തിക്കും. 20 ലക്ഷം മുതലാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |