SignIn
Kerala Kaumudi Online
Friday, 26 April 2024 10.30 PM IST

കൊല്ലം ബൈപ്പാസിൽ നാടകാന്ത്യം ടോൾപിരിവ്

toll

കൊല്ലം: പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിൽ ബൈപ്പാസിൽ ഇന്നലെ മുതൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ നേതൃത്വത്തിൽ ടോൾ പിരിവ് ആരംഭിച്ചു. രാവിലെ 8ന് ആരംഭിക്കുമെന്ന് കരാറുകാർ അറിയിച്ചിരുന്നെങ്കിലും ഇടത് യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് 9.45 ഓടെയാണ് ടോൾ ബൂത്തുകൾ പ്രവർത്തിച്ച് തുടങ്ങിയത്.

ആദ്യമണിക്കൂറിൽ ഫാസ്ടാഗ് വഴി മാത്രമായിരുന്നു ടോൾ പിരിവ്. പിന്നീട് പണം നേരിട്ട് വാങ്ങുന്ന രീതിയും ആരംഭിച്ചു. പ്രദേശവാസികൾക്ക് സൗജന്യ പാസ് നൽകിയിട്ടില്ലെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ പൂർണമായും പാസ് വിതരണം ചെയ്യും. തത്കാലിക പാസ് വിതരണവും ആരംഭിച്ചിട്ടുണ്ട്.

ഫാസ് ടാഗും പാസും ടോൾ പ്ലാസയിൽ ലഭിക്കും

തേങ്ങ ഉടച്ചിട്ടും വിഘ്‌നത്തോടെ തുടക്കം

ടോൾ ആരംഭിക്കുന്നതിന് മുന്നോടിയായി അഞ്ച് ബൂത്തുകളിലും ഗണപതിപൂജയും നാളികേരം ഉടയ്ക്കലും കരാറുകാർ നടത്തി. ഈ സമയം പ്രതിഷേധവുമായെത്തിയ എ.ഐ.വൈ.എഫ് തേങ്ങ വലിച്ചെറിയുകയും ബൂത്തുകളുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്തു. ടോൾ പിരിവ് ആരംഭിച്ചപ്പോൾ ചില ഓട്ടോമാറ്റിക് ബാരിക്കേഡുകൾ പ്രവർത്തിച്ചില്ല. പോരായ്മകൾ പരിഹരിച്ച് ടോൾ പിരിവ് പുനരാരംഭിച്ചപ്പോൾ ബാരിക്കേഡ് പെട്ടെന്ന് അടഞ്ഞതുമൂലം എറണാകുളം സ്വദേശിയുടെ കാറിന്റെ ഗ്ലാസ്‌ പൊട്ടി. പരാതി ഇല്ലാതിരുന്നതിനാൽ തർക്കം ഒഴിവായി.

പ്രതിഷേധം അറസ്റ്റിൽ ഒതുങ്ങി

ഇടത് യുവജന സംഘടനകളായ ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. രാവിലെ 8ന് ആരംഭിച്ച പ്രതിഷേധം അവസാനിപ്പിക്കാൻ എ.സി.പി ടി.ബി. വിജയൻ പലതവണ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. തുടർന്ന് 9.30 ഓടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നീട് വിട്ടയച്ചു.

ഗതാഗതത്തിന് തുറന്നത്:

2019 ജനുവരി 15ന്

നീളം: 13.14 കിലോ മീറ്റർ

ആകെ ചെലവ്: 352 കോടി

പിരിച്ചെടുക്കുന്നത്: 176 കോടി

(കേന്ദ്ര സർക്കാർ വിഹിതം)

ടോൾ നാൾ വഴി

2016: നിർമ്മാണ കരാറിൽ ടോൾ പിരിക്കാൻ അനുമതി

2021 ജനുവരി: ടോൾ പിരിക്കാൻ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു

2021 മാർച്ച്: ടോൾ പിരിവെടുത്ത കരാറുകാർ പിന്മാറി

2021 ഏപ്രിൽ: ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി പുതിയ കരാറെടുത്തു

2021 ജൂൺ 1: ടോൾ പിരിക്കാൻ ശ്രമിച്ചെങ്കിലും തടസപ്പെട്ടു. ജില്ലാ ഭരണകൂടവുമായി ചർച്ച

2021 ജൂൺ 14: ടോൾ പിരിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ പണം നൽകണമെന്ന് കേന്ദ്രത്തിന്റെ സമ്മർദ്ദം

2021 ജൂൺ 17: ടോൾ പിരിവ് ആരംഭിച്ചു

നിരക്ക്

വാഹനം - ഒരുവശത്തേക്ക് - ഇരുവശത്തേക്കും - ഒരു മാസത്തേക്ക്

ലൈറ്റ് വാഹനങ്ങൾ - 25 - 35 - 780

വാണിജ്യ വാഹനം - 40 - 55 - 1260

ബസ് / ട്രക്ക് - 80 -120 - 2640

മൂന്ന് ആക്സിൽ - 85 - 130- 2880

ഹെവി നിർമ്മാണ വാഹനങ്ങൾ - 125 - 185 - 4140

ഓവർലോഡ് - 150 - 225 - 5040

''

പ്രതിഷേധക്കാരുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കും. സാദ്ധ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കും.

പി.ആർ. ഗോപകുമാർ

ടോൾ പ്ളാസ സൂപ്പർവൈസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.