കൊല്ലം: താലൂക്കുതല സ്ക്വാഡ് പരിശോധനകളിൽ കൊവിഡ് മാനദണ്ഡലംഘനത്തിന് 51 കേസുകൾക്ക് പിഴ ചുമത്തി. കൊട്ടാരക്കര മേഖലയിൽ തഹസീൽദാർ എസ്. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 24 കേസുകൾക്ക് പിഴയീടാക്കി. കരുനാഗപ്പള്ളി മേഖലയിൽ 22 കേസുകൾക്ക് പിഴയീടാക്കി. സെക്ടറൽ മജിസ്ട്രേറ്റുമാരായ നൂബീന ബഷീർ, ഹർഷാദ്, ബിന്ദു മോൾ, ഹരിലാൽ, ലക്ഷ്മി, അജ്മി, ഇന്ദു തുടങ്ങിയവർ നേതൃത്വം നൽകി. കുന്നത്തൂർ മേഖലയിൽ അഞ്ച് കേസുകൾക്ക് പിഴയീടാക്കി.
പുനലൂരിൽ 14 കേസുകൾക്ക് താക്കീത് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |